പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു ( 36) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം.
മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ.ഹരികൃഷ്ണന് ( 22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാഗത്ത് വച്ച് ബൈക്കും കുളമാവ് സ്വദേശി അനൂപ്. സി.ജോസഫിനു( 38) പരുക്കേറ്റു.





