pala

പാട്ടും പാടി ഒരു ശസ്ത്രക്രിയ ! മാർസ്ലീവാ മെഡിസിറ്റിയിൽ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

പാലാ:രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത്. ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോണ്ടൽ ലോബിൽ ചലനശേഷിയെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന സുപ്രധാന കേന്ദ്രങ്ങൾക്കു തൊട്ടടുത്തായിരുന്നു ട്യൂമറിന്റെ സ്ഥാനം. ശസ്ത്രക്രിയയ്ക്കിടെ ഈ ഭാഗങ്ങൾക്ക് ക്ഷതം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ രോഗിയുമായി സംസാരിക്കുകയും നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ ആവശ്യപ്പെടുകയും Read More…

Main News

മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും; ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം 29ന്

സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ചേ​ക്കും. 29ന് ​ചേ​രു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തീ​രു​മാ​നം വൈ​കി​ക്കു​ന്ന​തി​ൽ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​ന് മുന്നി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. ലി​റ്റ​റി​ന് ആ​റ് രൂ​പ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വി​ല​വ​ർ​ധ ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് വീ​ണ്ടും ക​ത്ത് നൽകു​മെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​മ​ണി പ​റ​ഞ്ഞു. വി​ല വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ല കൂ​ട്ടാ​ൻ മി​ൽ​മ​ക്ക് അ​ധി​കാ​രമുണ്ടെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ൽ​വി​ല ലീ​റ്റ​റി​ന് ആറു രൂ​പ വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ വി​ദ​ഗ്‌​ധ​സ​മി​തി ശി​പാ​ർ​ശ Read More…

general

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം: പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവ്

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കുംഭമേള വൈറല്‍ താരത്തിന്‍റെ Read More…

Accident

കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്

പാലാ: കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് പരുക്കേറ്റ കട്ടച്ചിറ സ്വദേശികളായ വിനീത (42), മാർക്കസ് (19), മറിയം പോൾ (13), ഡെറിക് (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.45 ഓടെ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം.

Main News

വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു

വനിതാ സംവരണ ബിൽ ഭേദഗതി മണ്ഡല പുനർനിർണയത്തിൽ തട്ടി ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടു. ഭരണപക്ഷത്തിന് 278 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 211 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. Read More…

aruvithura

അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു

അരുവിത്തുറ : അരുവിത്തുറ തിരുനാളിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി അരുവിത്തുറ സെൻ്റ് ജോർജസ് ഫൊറോന തീർഥാടന ദൈവാലയത്തിൽ അവലോകന യോഗം ചേർന്നു. പാലാ ആർ ഡി ഓ. മുഹമ്മദ് സഫീർ ഇ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, അരുവിത്തുഫൊറോന വികാരി വെരി റവ ഫാ.മാത്യു ചന്ദ്രൻകുന്നേൽ,ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി പി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ജനപ്രതിനിധികൾ,കേരള പോലീസ്, എക്സൈസ്,ഫയർഫോഴ്സ്, കെഎസ്ഇബി, ആരോഗ്യ വിഭാഗം, Read More…

Accident

വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞു; എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ നിയന്ത്രണംവിട്ട ട്രാവലർ  13-ാം വളവിലെ കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. 

general

ശ്രീ​കൃ​ഷ്ണ​ന് മു​ന്നി​ൽ കു​ഴി​മ​ന്തി വ​ച്ച് വിഷു ആ​ശം​സ പോ​സ്റ്റ​ർ ; ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ആലപ്പുഴ : ശ്രീ​കൃ​ഷ്ണ​ന് മു​ന്നി​ൽ കു​ഴി​മ​ന്തി വ​ച്ച് വി​ഷു ആ​ശം​സ പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല​യി​ലെ മെ​ഹ​ർ മ​ന്തി​ക്ക​ട ഉ​ട​മ ഹ​ർ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി ചേ​ർ​ത്ത​ല സ്വ​ദേ​ശി ബി​ജു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യ​ത് പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​യാ​ണെ​ന്നും ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ​യാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നും ഉ​ട​മ വ്യ​ക്ത​മാ​ക്കി. വി​വാ​ദ​മാ​യ ചി​ത്രം പ്ര​ച​രി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ഹോ​ട്ട​ൽ ഉ​ട​മ​യെ പി​ന്നീ‌​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി Read More…

kottayam

നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാധിയായ അദ്ധ്യാപകനെ അറസ്റ്റ്‌ ചെയ്യണം; സെൻകുമാറിനെയും, പി.സി. ജോർജിനെയും ചങ്ങലക്കിടണം: തൃണമൂൽ കോൺഗ്രസ്

കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാധിയായ അനാട്ടമി മോധാവി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാതെ സർക്കാർ സംരക്ഷിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മുൻ ഡിജിപി ടി.പി. സെൻകുമാർ കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയും മതപരമായ വിഭജനത്തെയും കുറിച്ചും നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയതയാണെന്നും ആരോപിച്ചു. കേരളത്തിൽ വോട്ടുകൾ കൃത്യമായ മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെടുകയാണെങ്കിൽ 95 നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് അനായാസം വിജയിക്കും Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് വന്നിടിച്ചു കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു എം ( 39)ന് പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് രണ്ടടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് തൊടുപുഴ സ്വദേശി സുജിത് കെ.സുകുമാരന് ( 43) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. വെച്ചൂച്ചിറ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശി പി.വി.അനീഷിനു ( Read More…