തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം. നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവത്തില്‍ Read More…
Month: May 2026
സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് വനിതാ താരം സഞ്ജന സജീവൻ നിർവഹിക്കും
പാലാ: സെന്റ്. തോമസ് കോളേജ് പാലായിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 20-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിക്കും. കേരള സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകയായ റ്റി. ദീപ്തിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് Read More…
വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ടും ലോഡ്ഷെഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം
വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16ാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് Read More…
കെ.സി. വേണുഗോപാൽ മിടുക്കൻ, പിന്നണിയിൽ പ്രവർത്തിച്ചു; സതീശൻ ടിവിയിൽ മാത്രം: വെള്ളാപ്പള്ളി നടേശൻ
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു Read More…
പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് Read More…
വയലിൽ കരോട്ട്പറമ്പിൽ ടോമി ജോസഫ് നിര്യാതനായി
കൊണ്ടൂർ: വയലിൽ കരോട്ട്പറമ്പിൽ ടോമി ജോസഫ് (60) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19.04.20 26) ഉച്ചകഴിഞ്ഞ് 5 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു, 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകകളിൽ ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താൻ സാധ്യത. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. അതേസമയം സംസ്ഥാനത്ത് നാളെ മുതൽ Read More…
നാരീശക്തിക്ക് പ്രതിപക്ഷം തടയിട്ടു: പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി; വിമർശിച്ച് പ്രധാനമന്ത്രി
നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളിൽ നിന്ന് അധികാരം കവർന്നെടുത്ത് ഇവർ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിൽ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി Read More…
എരുമേലിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; അഞ്ച് ശബരിമല തീർഥാടകർക്ക് പരിക്ക്
എരുമേലി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി -പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി, രതീഷ് , വിസ്മയ , അവിനാശ് , അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രതീഷിനും അവിനാശിനും കാലിന് ഒടിവ് സംഭവിക്കുകയും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്നയുടൻതന്നെ അതുവഴിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ Read More…
മേരീക്വീൻസിൽ രോഗനിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ രോഗനിർണ്ണയ ക്യാമ്പ് 2026 ഏപ്രിൽ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. ഡോ.അർച്ചന എൻ നായർ ക്യാമ്പിന് മേൽനോട്ടം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ +91 87146 08594, 82810 01025 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്.










