Main News

മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും; ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം 29ന്

സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ചേ​ക്കും. 29ന് ​ചേ​രു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തീ​രു​മാ​നം വൈ​കി​ക്കു​ന്ന​തി​ൽ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​ന് മുന്നി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു.

ലി​റ്റ​റി​ന് ആ​റ് രൂ​പ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വി​ല​വ​ർ​ധ ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് വീ​ണ്ടും ക​ത്ത് നൽകു​മെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​മ​ണി പ​റ​ഞ്ഞു. വി​ല വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ല കൂ​ട്ടാ​ൻ മി​ൽ​മ​ക്ക് അ​ധി​കാ​രമുണ്ടെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ൽ​വി​ല ലീ​റ്റ​റി​ന് ആറു രൂ​പ വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ വി​ദ​ഗ്‌​ധ​സ​മി​തി ശി​പാ​ർ​ശ ചെ​യ്‌​തി​രു​ന്നു. മി​ൽ​മ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​ൽ​വി​ല കൂ​ട്ടു​ന്ന​ത് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി​യും വ്യ​ക്‌​ത​മാ​ക്കി​യി​രു​ന്നു. വി​ല കൂ​ട്ടു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ക​ർ​ഷ​ക​ർ​ക്കു കൈ​മാ​റാ​നാ​ണ് മി​ൽ​മ​യു​ടെ ആ​ലോ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *