പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.തോമസ് ജോസ് അവതരിപ്പിച്ചു. പ്രാരംഭബാക്കി ഉൾപ്പെടെ ആകെ 8,186,56,730/- രൂപ വരവും 7,75,97,277/- രൂപ ചെലവും 47,59,453/- രൂപ മിച്ചവും കാണിക്കുന്ന ബഡ്ജറ്റാണ് 08.02.2024 തിയതിയിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി, ഗീതാ നോബിൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ, മണ്ഡലം തല പഠനക്യാമ്പ് നടത്തി. പ്രാതിനിധ്യ സ്വഭാവത്തോടെ 15 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട, എൺപതോളം പ്രതിനിധികൾ പങ്കെടുത്ത, കെ. കെ കുഞ്ഞുമോൻ നഗറിൽ നടന്ന ക്യാമ്പ്,കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, റോജി തോമസ് മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ, ശ്രീ ആന്റോ ആന്റണി M P, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, Read More…
പൂഞ്ഞാർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി പഞ്ചായത്ത് ഓഫീസ്, പൊതു നിരത്ത് എന്നിവിടങ്ങൾ ശുചീകരിക്കുകയും പാതയോരങ്ങൾ സൗന്ദര്യവത് കരിക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതനോബിൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസ് കരിയാ പുരയിടം, മോഹനൻ നായർ, സുശീല മോഹൻ, രഞ്ജിത് മാളിയേക്കൽ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ഉഷ കുമാരി, ഷാന്റി തോമസ്, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, പഞ്ചായത്തിലെ ജീവനക്കാർ, സി ഡി എസ് Read More…