കുന്നോന്നി തകിടി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പിൽ നിന്നും പുക ഉയർന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി; തേനീച്ചയുടെ കുത്തേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Estimated read time 0 min read

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുന്നോന്നി തകിടി ഭാഗത്ത് കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പിൽ നിന്നും പുക ഉയർന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയും തേനീച്ചകൾ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നവരെ കുത്തുകയും ചെയ്തു. ഗുരുതരമായി കുത്തേറ്റ വടക്കേൽ മാത്യു സേവ്യർ എന്നയാൾ സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും തുടർന്ന് പിഎംസി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

ഒപ്പം ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ എന്നയാൾ തേനീച്ചയുടെ കുത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി അടുത്തുള്ള കിണറ്റിൽ ചാടി. കിണറ്റിലെ തൊട്ടിക്കയറിൽ പിടിച്ച് കിടക്കുകയും ചെയ്തു. സംഭവ വിവരമറിഞ്ഞ ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചു. വലിയ വാഹനം കയറി പോകാത്ത സ്ഥലം ആയതിനാൽ അത്യാവശ്യം വേണ്ട നെറ്റും റോപ്പും എടുത്ത് ജീപ്പിൽ സംഭവസ്ഥലത്തേക്ക് തിരിച്ചു. പൊതുജനങ്ങൾക്ക് ആ പ്രദേശത്തേക്ക് അടുക്കാൻ പോലും സാധിക്കാത്ത വിധം തേനീച്ചകൾ പറക്കുകയായിരുന്നു.

തേനീച്ചകൾ ഇളകി പറക്കുന്നതിനിടയിലൂടെ കോട്ടും ധരിച്ച് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ ഫയർ റെസ്ക്യൂ ഓഫീസർ സുനു മോഹനും അതിസാഹസികമായി അവശനായ രാമചന്ദ്രൻ നായരെ വലയിൽ കയറ്റി മുകളിൽ എത്തിച്ചു.

ഫയർഫോഴ്സിന്റെ വാഹനത്തിൽ ഈരാറ്റുപേട്ട പിഎംസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻറെ കണ്ണിൽ തേനീച്ചയുടെ കുത്തേറ്റതിനാൽ കണ്ണിൽനിന്ന് കൊല്ലി നീക്കം ചെയ്യുന്നതിനായി സർജറി ആവശ്യമായി വന്നു അതിനാൽ കോട്ടയം കാര്യത്താസ് ഹോസ്പിറ്റലിലേക്ക്അദ്ദേഹത്തെ മാറ്റി.

You May Also Like

More From Author

+ There are no comments

Add yours