പാലാ: ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ പാലാ വഞ്ചിമല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പള്ളിക്കത്തോട് മന്ദിരം ജംക്ഷനു സമീപമായിരുന്നു അപകടം. കൊടുങ്ങൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പിന്നാലെയുണ്ടായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലളിതയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു.
പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരുക്കേറ്റ കോതമംഗലം സ്വദേശികളായ കുടുംബാഗങ്ങൾ റീത്താമ്മ (73) സോമി എബ്രഹാം (51) തോംസൺ ജോർജ് ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശി കളിയ മരിയ ഫിലോമിന ( 63) ചാർലി പി. എസ് ( 64 ) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ് (43 ) പരുക്കേറ്റത്. 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.