kottayam

അന്ന രാജന്‍, വിന്‍സി അലോഷ്യസ്, അനാര്‍ക്കലി മരയ്ക്കാര്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ എത്തുന്നു, ഓക്‌സിജനില്‍ വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എക്‌സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ നിര്‍വഹിക്കും.

പാലക്കാട് വിന്‍സി അലോഷ്യസ്, കോട്ടയത്ത് അനാര്‍ക്കലി മരയ്ക്കാര്‍, തലയോലപ്പറമ്പില്‍ അന്ന രാജന്‍, പത്തനംതിട്ടയില്‍ ദൃശ്യരഘുനാഥ്, കൊട്ടാരക്കരയില്‍ അമൃത വി.ആര്‍., തിരുവല്ല മുത്തൂരില്‍ ശ്രുതി രജനികാന്ത് തുടങ്ങിയവര്‍ ആദ്യവില്‍പ്പന നടത്തും.

ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ് 300 അള്‍ട്രാ, എക്സ് 300 എഫ്.ഇ. ഫോണുകള്‍ ക്യാമറയില്‍ പ്രീമിയം അനുഭവത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവോ എക്സ് 300 അള്‍ട്രാ പ്രീമിയം സെഗ്മെന്റില്‍പെടുന്നു. 1,60,000 രൂപ മുതലാണ് വില. അതേസമയം ഫോട്ടോഗ്രാഫി കിറ്റുള്ള ടോപ്പ് വേരിയന്റിന് രണ്ട് ലക്ഷത്തിന് മുകളിലാണ് വില.

ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം 200 എം.പി. ZEISS ക്യാമറ സിസ്റ്റമാണ്. പ്രൊഫഷണല്‍ നിലവാരത്തിലുള്ള ചിത്രങ്ങള്‍ വളരെ വ്യക്തതയോടെ പകര്‍ത്താന്‍ ഇത് സഹായിക്കും. ഏത് വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ നല്‍കുന്ന വലിയ സെന്‍സറാണ് ഫോണിലുള്ളത്.

സിനിമാറ്റിക് ലുക്കുള്ള മനോഹരമായ ചിത്രങ്ങള്‍ ഇനി നിങ്ങളുടെ കൈപ്പിടിയിലൊതുങ്ങും. ZEISS ഒപ്റ്റിക്സ് ഉപയോഗിക്കുന്നതിനാല്‍ സൂം ചെയ്യുമ്പോഴും ചിത്രങ്ങളുടെ ക്വാളിറ്റി ഒട്ടും കുറയില്ല. കടുത്ത വെയിലത്തും സ്‌ക്രീനിലെ കാര്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിച്ചിരിക്കുന്നത്. 4K 120 fps ക്വാളിറ്റിയില്‍ വീഡിയോകള്‍ എടുക്കുവാന്‍ സാധിക്കും.

പ്രകടനത്തിന്റെ കാര്യത്തില്‍, ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 6,600 mAh ബാറ്ററിയാണ് വിവോ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിലും ചാര്‍ജ് തീരുമെന്ന പേടിയില്ലാതെ ഫോണ്‍ ഉപയോഗിക്കാം. ബാറ്ററി തീര്‍ന്നാല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ 100W ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവുമുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. ഫോണ്‍: 9020100100.

Leave a Reply

Your email address will not be published. Required fields are marked *