എലിക്കുളം : സ്‌കൂൾ വിദ്യാർത്ഥികളെ കൃഷിയുടെ നല്ല പാഠങ്ങൾ പകരുന്നതിനായി
സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന “കതിര് ” പദ്ധതിയുടെ ഭാഗമായി മല്ലികശ്ശേരി സെൻ്റ് ഡൊമിനിക്സ് സാവിയോ യുപി സ്കൂൾ “കൃഷി പാഠം” സംഘടിപ്പിച്ചു . കാർഷിക പഠന പരിപാടി, കൃഷിയിടാസൂത്രണം, നടീൽ, വസ്തുക്കളുടെയും കാർഷിക ലഘുലേഖകളുടെയും കൈമാറൽ തുടങ്ങിയവ നടന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് പച്ചക്കറി വിത്തു പായ്ക്കറ്റുകൾ നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രഥമാധ്യാപക സിസ്റ്റർ നവീന സിഎംസി അദ്ധ്യക്ഷയായി എലിക്കുളം അസി: കൃഷി ഓഫീസർ എ.ജെ അലക്സ്റോയ് പദ്ധതി വിശദീകരണം നടത്തി.
ടി. വി വിജയപ്പൻ അസി: കൃഷി ഓഫീസർ (റിട്ട)പഠന പരിപാടികൾക്ക് നേതൃത്വം നൽകി. ” കതിര് “സ്കൂൾ ൾ കോർഡിനേറ്റർ സിസ്റ്റർ ആൻ കാതറിൻ, ഫിലിപ്പ് തോമസ്, ടീന ടി ജയിംസ്, ടിജിമോൾ ജോർജ്, സ്‌മിത ചന്ദ്രൻ , ഫെമി മരിയ ജോജോ, സൂര്യ ജനാർദനൻ,കുര്യൻ ജോസഫ്, കെ എസ് അക്ഷര തുടങ്ങിയവർ സംസാരിച്ചു.





