pala

നിത്യസഹായമാതാവിന്റെ നൊവേന തിരുനാൾ വെള്ളിയാഴ്ച മുതൽ പാലാ ളാലം പഴയ പള്ളിയിൽ

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായമാതാവിന്റെ നൊവേന തിരുനാൾ നവംബർ 13 വെള്ളിയാഴ്ച മുതൽ 22 ഞായറാഴ്ച വരെ ഭക്തിനിർഭരമായി ആഘോഷിക്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30, 7, 9.30 എന്നീ സമയങ്ങളിലും വൈകുന്നേരം 4.30, 6.30 എന്നീ സമയങ്ങളിലും ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 4.30ന് ദിവ്യകാരുണ്യ ആരാധനയും ജപമാലയും വൈകുന്നേരം 4ന് ആഘോഷമായ ജപമാലയും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ നവംബർ 22 ഞായറാഴ്ച രാവിലെ 4.15 മുതൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ട് സമർപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും. അന്നേദിവസം രാവിലെ 5.30, 7, 9.30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും നടക്കും.

ഉച്ചകഴിഞ്ഞ് 3ന് വാദ്യമേളം, 3.45ന് പ്രസുദേന്തിവാഴ്ച, 4ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *