ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അംഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
2024-25 അധ്യയന പാലാ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം – IGNITE -2024 ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേളകളിൽ പ്ലാശനാൽ സ്കൂൾ ഓവറോൾ സെക്കന്റ് നേടി. 2024-25 അധ്യയന ഗണിതശാസ്ത്ര-പ്രവർത്തി പരിചയ മേളയിൽ ഓവറോൾ ഫസ്റ്റും. സാമൂഹ്യശാസ്ത്ര-ഐടി മേളകളിൽ ഓവറോൾ സെക്കന്റും ആയി പ്ലാശനാൽ സ്കൂൾ തിളക്കമർന്ന വിജയം നേടി. വിജയികളെയും അവരെ ഒരുക്കിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ അനുമോദിച്ചു.
അടിവാരം നിന്ന് വാഗമൺ കല്ലില്ലാക്കവല എത്തിചേരുന്ന രീതിയിൽ ഒരു റോഡ് യാഥാർഥ്യമാക്കുകയാണ് തന്റെ ആഗ്രഹം എന്ന് അടിവാരം കേരള കോൺഗ്രസ് എം വാർഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്യവേ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. വാർഡ് കമ്മിറ്റി യോഗത്തിൽ വാർഡ് പ്രസിഡന്റ് ശ്രീ.ജോണി തടത്തിൽ അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റിയഗം ശ്രീ. ജസ്റ്റിൻ കുന്നുംപ്പുറത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ശ്രീ. ദേവസ്യാച്ചൻ വാണിയപ്പുര, കേരള കോൺഗ്രസ് എം Read More…
അരീക്കര സെന്റ് റോക്കീസ് യൂ പി സ്കൂളിൽ പ്രസംഗകളരി സംഘടിപ്പിച്ചു. അരീക്കര സ്കൂൾ മാനേജർ ഫാ സ്റ്റാനി എടത്തിപറമ്പിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അരീക്കര വാർഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസംഗകളരി എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ജിബിമോൾ മാത്യു,പി ടി എ പ്രസിഡന്റ് സിജോ ജെയിംസ്, എം പി ടി എ പ്രസിഡന്റ് രെഞ്ചു ജോയ്, കുമാരി തെരേസ പീറ്റർ Read More…