വെള്ളികുളം: വെള്ളികുളം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവിതിരുനാളും എട്ടുനോമ്പാചരണ സമാപനവും ഇന്ന് (ചൊവ്വാഴ്ച) നടത്തപ്പെടുന്നു. വൈകുന്നേരം 4.00 pm ജപമാല പ്രാർത്ഥന. 4 .30 pm ആഘോഷമായ പാട്ടു കുർബാന, സന്ദേശം. ഫാ സ്‌കറിയ വേകത്താനം.ഇടവകയിലെ മേരി നാമധേയക്കാരുടെ നേതൃത്വത്തിൽ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഗ്രോട്ടോ യിലേക്ക് ജപമാല പ്രദിക്ഷണം.
ലദീഞ്ഞ് ഫാസ്‌കറിയ വേകത്താനം തുടർന്ന് സ്നേഹവിരുന്ന്. പരിപാടികൾക്ക് ചാർലി കൊല്ലിക്കൊളവിൽ,ജോർജ് ഇരുവേലിക്കുന്നേൽ, ബിജുമുതലക്കുഴിയിൽ ,ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





