education

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് 3 മണിക്ക്

തിരുവനന്തപുരം ∙ എസ്എസ് എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കു മൂന്നിനു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം.

വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.

വെബ്സൈറ്റുകൾ:
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in

മൊബൈൽ ആപ്പുകൾ:
PRD LIVE
SAPHALAM 2025

Leave a Reply

Your email address will not be published. Required fields are marked *