ഈരാറ്റുപേട്ട : ഓണവിപണി ഉണർന്നതോടെ ഭക്ഷ്യോൽപ്പനങ്ങൾക്ക് പൊതു വിപണിയിൽ രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട് എസ്ഡിപിഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി.
മുൻകാലങ്ങളെ അപേക്ഷിച്ചു വൻതോതിലുള്ള വിലവർധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വിലക്കുറവുണ്ട് എന്ന് മന്ത്രി അവകാശപ്പെടുമ്പോഴും പൊതു വിപണിയിലെ വിലവർധനവ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അരി ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് പ്രതിഷേധപ്രകടനം ഉത്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ് പറഞ്ഞു.
പ്രസിഡൻറ് ഇ.പി. അൻസാരി സെക്രട്ടറി എസ്.എം. ഷാഹിദ്, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് മുനിസിപ്പൽ ഭാരവാഹികളായ ജെലീൽ കെ.കെ. പി, മുജീബ്മുല്ലൂപാറ, എം.എച്ച് ഷിഹാസ് ,അൻസാർ പാറനാനീ, റാഷിദ് വട്ടക്കയം, സഫീർമാടംതോട്ടിൽ, അബ്ദുൽ ലത്തീഫ്, കെ.യു സുൽത്താൻ അൻവർ സാദിഖ്, എന്നിവർ പ്രതിഷേധപ്രകടനത്തിന് നേതൃതം നൽകി.





