mundakkayam

മഴക്കാറുകാണുമ്പോൾ മഴയിൽ വീട് നിലം പൊത്തുമോ എന്ന ഭീതിയിൽ വേലനിലം സിവ്യൂ കവല പുത്തൻപുരയ്ക്കൽ ശശിയും കുടുംബവും

മുണ്ടക്കയം :എല്ലാവരും മഴക്കായി കാത്തിരിക്കുമ്പോൾ ഒരോ മഴക്കാറ് കാണുമ്പോഴും മഴയത്ത് ചോർന്ന് ഒലിക്കുന്ന നാല്പത്തഞ്ച് വർഷം പഴക്കമുളള വീട് നിലം പൊത്തുമേ എന്ന ഭീതിയിൽ കഴിയുകയാണ് വേലനിലം സിവ്യൂ കവല പുത്തൽ പുരയ്ക്കൽ പി.കെ. ശശിയും കുംടുംബവും.

കൂലി പണിക്കാരനായ ശശിയും ,തൊണ്ണൂറ് വയസുകാരിയായ മാതാവ് മീനാക്ഷിയമ്മയും ,ശശിയുടെ ഭാര്യ അമ്പിളിയും, പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൾ ശ്രേയയും, ഏഴാം ക്ലാസ് വിദ്യാർത്ഥി സജ്ഞയും അടങ്ങുന്നതാണ് ഈ കുംടുംബം.

ഒരു ബൈക്ക് അപകടത്തിൽ കാലിനു പരിക്കേറ്റ കൂലി പണിക്കാരനായ ശശി മൂന്ന് മാസമായി ജോലിക്ക് പോവുന്നില്ല. 2023ലെ മഴക്കാലത്ത് ഈ വീടിൻ്റ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിലേക്ക് നിലം പൊത്തിയിരുന്നു.

വായ്പ മേടിച്ചും, പണം പലിശക്ക് എടുത്തുമാണ് ഇവർ സംരക്ഷണ ഭിത്തി പുനർ നിർമിച്ചത്. നാല്പത്തഞ്ച് വർഷത്തിലധികം പഴക്കമുള്ള ചോർന്ന് ഒലിക്കുന്ന വീടായിരുന്നിട്ടും ലൈഫ് മിഷനിൽ രണ്ട് പ്രാവശ്യം അപേക്ഷ നല്കിയിട്ടും വീട് ലഭിച്ചില്ല എന്നാണ് ശശി പറയുന്നത്. ശശി അക്കൗണ്ട് നമ്പർ : ശശി പി.കെ.
SBI കൂട്ടിക്കൽ: 57049871550 . IFSC CODE: SBlR O000131. ഫോൺ നമ്പർ :9544247374

Leave a Reply

Your email address will not be published. Required fields are marked *