പ്ലാശനാൽ: പ്രിയപ്പെട്ട അദ്ധ്യാപികയുടെയും ഏക മകൻ്റെയും വിയോഗവാർത്ത ഉൾക്കൊള്ളാനാവാതെ ഒരു ഗ്രാമം. പ്ലാശനാൽ നടയ്ക്കൽ ജോസ് സാറിൻ്റെ ഭാര്യയും റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയക്കുട്ടി ടീച്ചറും മകൻ ജോമിയുമാണ് മണിക്കൂറുകൾക്കുള്ളിൽ നിത്യതയിലേയ്ക്ക് യാത്രയായത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടുകൂടിയാണ് മറിയക്കുട്ടി ടീച്ചറുടെ മരണവാർത്ത എത്തിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെയായിരുന്നു ഏകമകൻ ജോമിയുടെ വിയോഗവും. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ തുടരുകയായിരുന്ന മകൻ ജോമി ചൊവ്വാഴ്ച രാവിലെ 8 മണിയോടുകൂടിയാണ് നിത്യതയിലേക്ക് യാത്രയായത്. കളത്തൂക്കടവ് സെൻ്റ് Read More…
തിടനാട് :വെട്ടിക്കൽ ജോസുകുട്ടിയുടെ ഭാര്യ മോളി നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.
ഈരാറ്റുപേട്ട: കടുവാമുഴി വാലേപ്പറമ്പിൽ ചാർളി വി. ജെ. (61) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (23-12-2024)തിങ്കളാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.