obituary

വാഹന അപകടത്തിൽ പരിക്കേറ്റേ ഓട്ടോ ഡ്രൈവർ മരിച്ചു

പുഞ്ഞാർ: പൂഞ്ഞാറിൽ കഴിഞ്ഞ ഞായറാഴ്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നഡ്രൈവർ മരിച്ചു. പൂഞ്ഞാർ കുന്നോന്നി സ്വദേശി കുന്നേൽപരയ്ക്കാട്ട് വിനോദ് കുമാർ (57) മരിച്ചത്.

പൂഞ്ഞാർ പാതാമ്പുഴ റൂട്ടിൽ കാട്ടറാത്ത് പാലത്തിനു സമീപമായിരുന്നു അപകടം. ഓട്ടോ ഇലക്ട്രിക് പോസ്റ്റിന് സമീപത്ത് കൂടി കയ്യാലയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. വിനോദിന് ഗുരുതരമായി പരിക്കേറ്റ് ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് മരണത്തിന് കീഴടങ്ങി.

പരേതരായ ഭാസ്ക്കരൻ സുമതി ദമ്പതികളുടെ മകനാണ് ഭാര്യ: പ്രീതി അമ്പലപ്പുഴ പുതുപുരയ്ക്കൽ കുടുംബാംഗം. പൂഞ്ഞാർ കുളത്തുങ്കൽ ബന്ധു ജെറിൻ ഷൺമ്മാധരൻ കുന്നേൽപരയ്ക്കാട്ട് വീട്ടിൽ നാളെ 11ന് പൊതുദർശനത്തിന് ശേഷം സംസ്കാരം അമ്പലപ്പുഴ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *