പാലാ: പാലാ അൽഫോൻസാ കോളേജിന്റെയും ലയൺസ് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളജിൽ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സമ്മർ ക്യാമ്പിന്റെ നാലാം ദിവസ ഉത്കടനവും മോട്ടിവേഷൻ ക്ലാസും കോളേജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോണിന്റെ ആദ്യക്ഷതയിൽ ശ്രീമതി നിഷ ജോസ് നിർവഹിച്ചു.
ലയൻസ് 318 B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.ഡോ സിസ്റ്റർ മിനിമോൾ മാത്യു, ഡോ സിസ്റ്റർ മഞ്ജു എലിസമ്പത്, ഡോ സോണിയ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.