Main News

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരം​ഗൻ 1994 മുതൽ 2003 വരെ പദവിയിൽ തുടർന്നു.

രാജ്യസഭാം​ഗം, ആസൂത്രണ കമ്മീഷൻ അം​ഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഐഎസ്ആർഒയെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ കസ്തൂരിരംഗൻ.

ഇൻസാറ്റ് -2, ഇന്ത്യൻ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളായ ഐ ആർ എസ് – 1 എ, 1 ബി എന്നീ ഉപഗ്രഹങ്ങളുടെ വികസനത്തിന് മേൽനോട്ടം വഹിച്ചു. ഭാസ്‌കര-1, ഭാസ്‌കര -2 എന്നീ ഭൗമനീരീക്ഷണ ഉപഗ്രഹങ്ങളുടെ പ്രോജക്ട് ഡയറക്ടറുമായിരുന്നു.

പി എസ് എൽ വി, ജി എസ് എൽ വി എന്നിങ്ങനെയുള്ള ലോഞ്ച് വെഹിക്കിളുകളുടെ വിജയകരമായ വിക്ഷപണങ്ങളും ചന്ദ്രയാൻ 1- പദ്ധതിയുടെ അടിത്തറ പാകിയതും കെ കസ്തൂരിരംഗന്റെ കാലത്താണ്.

2017-2020 കാലഘട്ടത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ എതിർപ്പുയർന്നപ്പോൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച പുനപ്പരിശോധന കമ്മിഷന്റെ തലപ്പത്തും കസ്തൂരി രംഗനെത്തി.

Leave a Reply

Your email address will not be published. Required fields are marked *