ആനിയിളപ്പ്: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.ആർ. ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ ഷാജു കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലാ) ഷാജി. കെ.എസ്, ഷിജു കെ.എസ്. മരുമക്കൾ: രജനിമോൾ (അദ്ധ്യാപിക.എം.ജി. ഇ എം.എച്ച്.എസ്.എസ് ഞാലിയാകുഴി) അജിത (മണിമല),ശ്രീജ ( പുഞ്ചവയൽ).
തലപ്പലം: കുന്നയ്ക്കാട്ട് കെ എം മാത്യു (കുഞ്ഞൂഞ്ഞ്- 88) നിര്യാതനായി. ഭൗതിക ശരീരം നാളെ (13.08.2025) ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുകയും മൃതസംസ്കാര ശുശ്രുഷകൾ ഉച്ച കഴിഞ്ഞ് 2 ന് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
അരുവിത്തുറ: പോർക്കാട്ടിൽ പി.റ്റി.തോമസ് (പോർക്കാട്ടിൽ സാർ- 96) അന്തരിച്ചു.. ഭൗതീകശരീരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ (ശനിയാഴ്ച) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ, അരുവിത്തുറ സെന്റ് ജോർജ്, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ്, പ്രവിത്താനം സെന്റ് മൈക്കിൾസ്, തീക്കോയി സെന്റ് മേരീസ് സ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ: വേഴങ്ങാനം കൂട്ടുങ്കൽ പരേതയായ കെ.ജെ.അന്നക്കുട്ടി. മക്കൾ: അഡ്വ. ഷാജി തോമസ് (എറണാകുളം), Read More…