entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍

72ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും (ഭ്രമയുഗം) കാര്‍ത്തിക് ആര്യനും (ചന്ദു ചാംപ്യന്‍) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികമായി വൈക്കം വിജയലക്ഷ്മി (എആര്‍എം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം) പുരസ്‌കാരത്തിന് അര്‍ഹനായി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാളം ചിത്രം ഫെമിനിച്ചി ഫാത്തിമയും ഇടം പിടിച്ചു.

‘ആര്‍ട്ടിക്കിള്‍ 370’ ആണ് മികച്ച ചിത്രം. രാജ്കുമാര്‍ പെരിയ സാമി (അമരന്‍) മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370യിലെ അഭിനയത്തിന് യാമി ഗൗതം മികച്ച മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രം. നവാഗത സംവിധായകനായി രണ്‍ദീപ് ഹൂഡയെ തെരഞ്ഞെടുത്തു.

2024 ല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ഫീച്ചര്‍ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *