kottayam

യന്ത്രവൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ചുമട്ട് തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, ടിംബർ രംഗത്തെ മുഴുവൻ തൊഴിലാളികൾക്കും A L Oകാർഡ് അനുവദിക്കുക : എ ഐ റ്റി യു സി

കോട്ടയം: ചുമട്ടുതൊഴിൽ രംഗത്തെ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചുമട്ടുതൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം DLO ഓഫീസിലേക്ക് മാർച്ച് നടത്തി.

പ്രസിഡണ്ട് ബാബു കെ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ സെക്രട്ടറി എം ജി ശേഖരൻ സ്വാഗതം പറഞ്ഞു. AITUC ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ബി രാമചന്ദ്രൻ, റ്റി കെ ശിവൻ, എം കെ ശീമോൻ ,യു എൻ ശ്രീനിവാസൻ, സിബി താളിക്കല്ല്, എന്നിവർ പ്രസംഗിച്ചു. വി പി സുഗതൻ, പി കെ സുരേഷ്പി, കെ രവികുമാർ, കെ എസ് രാജു, ടോമി മാത്യു തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.

Leave a Reply

Your email address will not be published.