pala

ഉദരരോഗ ചികിത്സകൾക്കായി മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോസയൻസ് വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജമായി

-+-+പാലാ: ഉദരസംബന്ധമായ രോഗങ്ങൾക്കു സമഗ്ര ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജമായി. കരൾരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും രോഗികളുടെ പരിശോധനയും ചികിത്സയും കൃത്യവും വേഗത്തിലുമാക്കുന്നതിനുമായി ഫൈബ്രോസ്കാൻ, പോർട്ടബിൾ അൾട്രാസൗണ്ട്, ബ്രത്ത് അനലൈസർ, സി-ആം എന്നീ ആധുനിക ഉപകരണങ്ങളാണ് കൂടുതലായി പ്രവർത്തനസജ്ജമായത്.

പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ യന്ത്രങ്ങളുടെ ആശിർവാദം നിർവ്വഹിച്ചു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നതിന്റെ തോത് അറിഞ്ഞ് കരൾ രോഗങ്ങൾ നിർണ്ണയിക്കുന്നതിനു ഫൈബ്രോസ്കാനിലൂടെ സാധിക്കും. കിടക്കയ്ക്കരികിൽ തന്നെ എത്തിച്ചു പരിശോധന നടത്താൻ ഉപകരിക്കുന്നതാണ് പോർട്ടബിൾ അൾട്രാസൗണ്ട് സംവിധാനം.

കരൾ, പിത്താശയം, വയറിനുള്ളിലെ മറ്റ് ഘടകങ്ങൾ തുടങ്ങിയവയുടെ പ്രാഥമിക വിലയിരുത്തലിന് ഇത് സഹായകരമാണ്. രോഗിയുടെ കിടക്കയ്ക്കരികിൽ തന്നെ പരിശോധന നടത്താൻ കഴിയുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിലും ഇത് പ്രയോജനപ്പെടും. ശ്വാസത്തിൽനിന്നു രോഗസൂചനകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് ബ്രത്ത് അനലൈസർ. രോഗിയുടെ ശ്വാസത്തിൽ നിന്നു പുറത്തേക്ക് വരുന്ന വിവിധ രാസഘടകങ്ങൾ വിശകലനം ചെയ്യുന്നതാണ് ബ്രത്ത് അനലൈസറുകളുടെ പ്രയോജനം.

ചികിത്സയ്ക്കിടെ തത്സമയ എക്സ്-റേ ദൃശ്യങ്ങൾ നൽകുന്നതാണ് സി-ആം യന്ത്രം. പുതിയ സാങ്കേതികവിദ്യയിലൂടെ ശരീരത്തിനുള്ളിലെ ഘടനകളുടെ തത്സമയ എക്സ്-റേ ദൃശ്യങ്ങൾ ലഭ്യമാക്കുകയാണ് സി-ആം ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഉപകരണങ്ങൾ, ഗൈഡ് വയറുകൾ, കത്തീറ്ററുകൾ തുടങ്ങിയവ ശരിയായ സ്ഥാനത്ത് എത്തുന്നുണ്ടോ എന്ന് വിദഗ്ദ ഡോക്ടർക്കു നേരിട്ട് നിരീക്ഷിക്കാനും കഴിയും.

ആശീർവാദ ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ, അസോ.ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.ഗർവീസീസ് ആനിത്തോട്ടത്തിൽ‌,റവ.ഫാ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *