aruvithura

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു. പൂഞ്ഞാർ എംഎൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് അരുൺ കുളംപള്ളിൽ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ പിഎംജെഎഫ്. ലയൺ ജോയ് തോമസിൻ്റെ നേതൃത്വത്തിൽ മനോജ് മാത്യു പരവരാകത്ത് പ്രസിഡൻ്റ്, സെക്രട്ടറി മനീഷ് ജോസ് കല്ലറയ്ക്കൽ,അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ റ്റി മാത്യു തെക്കേൽ,ട്രഷറർ പ്രിൻസൺ ജോർജ് പറയൻകുഴിയിൽ എന്നീ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ Ln.സിബി മാത്യു പ്ലാത്തോട്ടത്തിനെ ആദരിച്ചു. ലയണിസത്തിൽ ആകൃഷ്ടരായ 21 പേർ ചേർന്ന് 2011 ൽ അരുവിത്തുറയിൽ ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സേവനത്തിൻ്റെ വെള്ളിത്തേരിൽ മഹത്തായ പതിമൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലയളവിൽ ഡിസ്ട്രിക്ട് 318 B യിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായി വളരുവാൻ അരുവിത്തുറ ക്ലബ്ബിന് സാധിച്ചു.

ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്ബ്, ഏറ്റവും നല്ല പ്രസിഡന്റ്റ്, ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഇവയിൽ ഏതാനും ചിലതു മാത്രം. ക്ലബ്ബിന്റെ മുൻ പ്രസിഡന്റും നിലവിൽ ഡിസ്ട്രിക്ട് കോർഡിനേറ്ററുമായ ലയൺ സിബി മാത്യു പ്ലാത്തോട്ടം Most Outstanding പ്രസിഡൻ്റായും കഴിഞ്ഞ മൂന്നു വർഷമായി മൾട്ടിപ്പിൾ 318 ലെ മികച്ച കോർഡിനേറ്റർ ആയി ആദരിക്കപ്പെടുന്നതും ലയൺ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കിയതും ഈ വർഷവും സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള മൾട്ടിപ്പിൾ അവാർഡ് നേടിയതും 318 B ക്കും അരുവിത്തുറ ലയൺസ് ക്ലബ്ബിനും ഏറെ അഭിനന്ദനാർഹമാണ്.

ഈ വർഷം 10 സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കൊണ്ടാണ് പുതിയ നേതൃത്വം സ്ഥാനമേൽക്കുന്നത്. (ഇടമറുക് യു.പി സ്‌കൂളിന് 20,000/ രൂപ, ഭക്ഷ്യ ധാന്യ കിറ്റ് വിതരണം, സ്‌കൂൾ കുട്ടികൾക്ക് ബാഗ്, ഓർഫനേജ് കുട്ടികളുമായി വിനോദയാത്ര, വിശക്കുന്നവർക്ക് ആഹാരം, ഡയാലിസിസ് കിറ്റ് വിതരണം, അംഗൻവാടികൾക്ക് കളിക്കോപ്പുകൾ, സ്‌കൂൾ കുട്ടികൾക്ക് വായനയ്ക്കായി പത്രം, മികച്ച കുട്ടികൾക്ക് സ്കോളർഷിപ്പുകൾ). എല്ലാ വർഷവും ഇൻ്റർനാഷണലും ഡിസ്ട്രിക്റ്റും നിർദ്ദേശിക്കുന്ന പ്രോജക്ടുകളും അതിലുപരിയായി നാടിന് ആവശ്യമായ നിരവധി അനവധി സേവന പ്രവർത്തനങ്ങളും ക്ലബ്ബ് ചെയ്യുന്നു.

കഴിഞ്ഞ വർഷം ക്ലബ്ബിന് സ്വന്തമായി ഒരു ആസ്ഥാനം നിർമ്മിക്കാൻ സാധിച്ചതും, ലയൺ പ്രൊഫ .റോയ് തോമസ് കടപ്ലാക്കൽ ഈ വർഷം ക്ലബ്ബിന് വേണ്ടി ചെയ്ത‌ സേവനങ്ങളും ക്ലബ്ബിന് ഇരട്ടി മധുരം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *