kozhuvanal

വിജയത്തിളക്കത്തിന് മാറ്റ് കൂട്ടാൻ പൊൻപതക്കങ്ങളുമായി അവരെത്തി

കൊഴുവനാൽ: ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടൊപ്പം 16 ഫുൾ A+ നേടിയ കൊഴുവനാൽ സെന്റ്. ജോൺ നെപുംസ്യാൻസ് സ്കൂളിൽ ചരിത്ര വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി അധ്യാപകരും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ നേരിട്ടെത്തി കുട്ടികളെ അനുമോദിച്ചു.

കൊഴുവനാൽ, മനക്കുന്ന് എന്നീ സ്ഥലങ്ങളിൽ പ്രത്യേക യോഗം ചേർന്നാണ് കുട്ടികളെ അനുമോദിച്ചത്. കൊഴുവനാലിൽ ശ്രീ ഷിബു തെക്കേ മറ്റത്തിൻ്റെ ഭവനത്തിൽ ചേർന്ന അനുമോദന യോഗം ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ സോണി തോമസ് പി.റ്റി.എ. പ്രസിഡന്റ് ജോൺ എം.ജെ. ഷാലറ്റ് K അഗസ്റ്റിൻ ,ഷാൽവി ജോസഫ്, കുര്യൻ മാത്യു, ജോബി മാനുവൽ, ഷിബു തെക്കേമറ്റം, എലേന സൂസൻ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്ക് സ്വർണ്ണമെഡലും മധുര പലഹാരങ്ങളും വിതരണം ചെയ്താണ് സംഘം മടങ്ങിയത്.

തോടനാൽ മനക്കുന്നിൽ രാജേഷ് കുമാറിൻ്റെ ഭവനത്തിൽ വച്ച് നടന്ന അനുമോദന യോഗം പി.റ്റി.എ. പ്രസിഡന്റ് ജോൺ എം. ജെ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, മിനിമോൾ ജേക്കബ്ബ്, ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സ്വർണ്ണമെഡലും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

പരിപാടി കൾക്ക് സിബി ഡൊമിനിക്, ജസ്റ്റിൻ എബ്രാഹം, ജോബി മാനുവൽ, ഷൈനി എം.ഐ, ബിബിൻ മാത്യു, തോമസ് വരവുകാലായിൽ , സിനോജ് മാന്തറ, ജയകുമാർ വാക്കപ്പുലത്ത് തെക്കേതിൽ, രാജേഷ് കുമാർ, വിനോദ് ജി കൃഷ്ണൻ, റീജ പാലയ്ക്കൽ, റെനി ഷിബു തെക്കേ മറ്റം, അമ്പിളി ശ്രീജിത്ത്, സുചിത വി എസ്സ് , തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *