വിളക്കുമാടം: വിളക്കുമാടം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ യോഗാദിനാചാരണം ശ്രദ്ധേയമായി. വിപുലമായ പരിപാടികളോടെ നടത്തപ്പെട്ട യോഗാ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് NCC ഓഫിസർ ശ്രീ ജേക്കബ് ജോസ്, കുമാരി അനിറ്റ റോയി, അധ്യാപക പരിശീലനാർഥികൾ എന്നിവർ നേതൃത്വം നൽകി.
ആറുമാനൂർ : അയർക്കുന്നം കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ) അന്നമ്മ സ്കറിയ (93) നിര്യാതയായി. സംസ്കാരം ഇന്ന് (14.7.2026) രാവിലെ 10.30-ന് ഭവനത്തിൽ ആരംഭിച്ച് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. മകൻ : പരേതനായ ജോർജ് സ്കറിയ മരുമകൾ: ആനിയമ്മ ജോർജ് -ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം. പരേത അയർക്കുന്നം പുതിയിടം കുടുംബാംഗം.
പാറത്തോട് :പാലമ്പ്ര ഗദ്സെമേനിഇടവക സമൂഹത്തിന്റെ സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാ. ഡോ. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് സിസ്റ്റർ. ഗ്ലാഡിസ് സിഎംസി, ടോമി നീർവേലിൽ, ജിതിൻ പെരുന്നപ്പള്ളിയിൽ, സരുൺ ഒട്ടിയാംപറമ്പിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ആവേശപൂർവ്വമായ വടംവലിയിൽ സീനിയർ യൂത്തിന്റെ ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ Read More…