General News

റബർ വിലയിടിവ്, കേന്ദ്രം ഇടപെടണം; കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് രാവിലെ 10. 30 ന് കോട്ടയം റബർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും.

തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അധ്യക്ഷത വഹിക്കുന്ന ധർണ്ണ സമരത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല തുടങ്ങിയവരും മറ്റു സംസ്ഥാന നേതാക്കളും പ്രസംഗിക്കും.

Leave a Reply

Your email address will not be published.