weather

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലെർട്ട്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ ജാ​ഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഈ മാസം പത്തുവരെ ശക്തമായ മഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഇടുക്കിയിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചക്രവാതച്ചുഴി ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന്‌ മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള തമിഴ് നാട് തീരത്ത് മത്സ്യബന്ധനത്തിനുംന് വിലക്കുണ്ട്/

ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ 11-ാം തീയതി വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് 13 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പുണ്ട്. കാസസർകോട് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *