kottayam

ലോക ആംഗ്യ ഭാഷാ ദിനത്തിൽ ഫാ. ബിജു മൂലക്കരയെ ആദരിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഫിൽക്കോസും ചേർന്ന് ലോക ആംഗ്യ ഭാഷാ ദിന ആചരണം കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

2017 മുതൽ കേൾവി സംസാര വെല്ലുവിളികൾ നേരിടുന്നവർക്കായി കോട്ടയം അയ്മനത്ത് നവധ്വനി എന്ന പ്രസ്ഥാനം നടത്തിവരുന്ന ആംഗ്യ ഭാഷാ വിദഗ്ദൻ ആയ ഫാ. ബിജു മൂലക്കരയെ ചടങ്ങിൽ ആദരിച്ചു.

പി ടി സജു ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ. വി ബി ബിനു, ഫിൽക്കോസ് ജനറൽ സെക്രട്ടറി പി കെ ആനന്ദക്കുട്ടൻ, അജി കെ ജോസ്, റ്റി ശശികുമാർ, ജിജോ വി എബ്രഹാം, എം ബി സുകുമാരൻ നായർ, കെ ജി അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *