ഈരാറ്റുപേട്ട: തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അപകടത്തില്‍പെട്ട് മുങ്ങിമരിച്ച ഉത്തരാഘന്‍ഡ് സ്വദേശി കൊച്ചിന്‍ നേവി ലെഫ്‌റ്‌നന്റ് ഓഫിസര്‍ അഭിഷേക് (27)ന്റെ ബോഡി മുങ്ങിയെടുത്തത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം.
കോട്ടയം ജില്ലയിലെന്നല്ല ഇടുക്കി, പത്തനംതിട്ട അടക്കമുള്ള മറ്റു സമീപ ജില്ലകളിലെയും വിവിധ അപകട പ്രദേശങ്ങളില്‍ ഓടിയെത്തുന്ന ഈരാറ്റുപേട്ടയുടെ ടീം നന്മക്കൂട്ടം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അപകടത്തില്‍പെട്ടവരുടെ മൃതദേഹം കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനും ടീം നന്മക്കൂട്ടം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.
തീക്കോയി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവി സന്ദര്‍ശിക്കാന്‍ എത്തിയ എട്ടു പേരടങ്ങുന്ന സംഘത്തിലുള്‍പ്പെട്ട നേവി ഉദ്യോഗസ്ഥനാണ് ഞായറാഴ്ച അപകടത്തില്‍ പെട്ടത്.
രണ്ടു കാറുകളിലായാണ് സംഘം അരുവി സന്ദര്‍ശിക്കാന്‍ എത്തിയത്. നാലു പേരടങ്ങുന്ന ഒരു ടീം അരുവിയില്‍ ഇറങ്ങുകയും ഇവരില്‍ ഒരാള്‍ ആഴങ്ങളിലേക്ക് താഴ്ന്നു പോകുകയുമായിരുന്നു.
ഈരാറ്റുപേട്ടയില്‍ നിന്നും അരുവി കാണാന്‍ എത്തിയ നടക്കല്‍ സ്വദേശി മുജീബ് സംഭവം കാണുകയും നന്മക്കൂട്ടത്തെ വിളിച്ച് അറിയിക്കുകയും ഉടന്‍ തന്നെ സംഭസ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു.
അരുവിയില്‍ നിന്നും താഴേക്കു പതിക്കുന്ന വെള്ളത്തിന്റെ ഫോഴ്‌സ് വളരെ അതികം തിരച്ചിലിനെ ബാധിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബോഡി ടീം നന്മകൂട്ടം കണ്ടെടുത്തു. ബോഡി പിഎംസി ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.
ടീം നന്മക്കൂട്ടത്തിന്റെ അംഗങ്ങളായ അഷ്‌റഫ് കുട്ടി, സദ്ദാം, അജ്മല്‍, സന്ദീപ്, ഹാരിസ്, തന്‍സീര്‍, ഹുബൈല്‍, ജെസീം, പരികുട്ടി, എബിന്‍, മന്‍സൂര്‍, മാഹിന്‍, അമീര്‍ എന്നിവരാണ് ഇന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19