ഈരാറ്റുപേട്ട: എറണാകുളം സോണലിലെ മികച്ച ഡിപ്പോ ആയിരുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി.ഡിപ്പോയോടുള്ള അധികൃതരുടെ അനാസ്ഥയിയിൽ പ്രതിഷേധിച്ചും , ഡിപ്പോയിലെ ഏ.റ്റി. ഒ. ഒഴിവ് പുന: സ്ഥാപിക്കുക, റദ്ദാക്കിയ ബസ് സർവ്വീസുകൾ പുനരാരംഭിക്കുക, ബസ് ഗാരേജ് പുനസ്ഥാ പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേത്യതത്തിൽ നാളെ രാവിലെ 10 മണിക്ക് മാർച്ച് നടത്തപ്പെടും.
മുട്ടം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ മാർച്ച് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുന്നിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പ്രതിഷേധ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ ഉത്ഘാടനം ചെയ്യും.
മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സി.എച്ച്.ഹസീബ്, കമ്മിറ്റി അംഗങ്ങളായ കെ.യു സുൽത്താൻ, സാബിർ പാറക്കുന്നേൽ, സുബൈർ വെള്ളാപള്ളി ൽ, വി എസ്. ഹിലാൽ, എന്നിവർ സംസാരിക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19