കോട്ടയം: കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പോലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. പോലീസിൽ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആവില്ല. Read More…
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രസാദ് കുരുവിള (പാലാ രൂപത) തെരഞ്ഞെടുക്കപ്പെട്ടു. കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ കൊച്ചി, പാലാരിവട്ടം പി.ഒ.സി.യില്‍ ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന്റെ അധ്യക്ഷതയില്‍ നടന്ന രജതജൂബിലി സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള പ്രസാദ് കുരുവിളക്ക് കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ പുരസ്കാരമുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ പ്രസിഡന്റും, യു.ജി.സി. അംഗീകൃത സൈക്കോളജിക്കല്‍ കൗണ്‍സിലറുമാണ് പ്രസാദ് കുരുവിള. സീറോ Read More…
കൂടല്ലൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നാളെ കല്ലിട്ട തിരുനാൾ. നാളെ രാവിലെ 6.50 ന് ലദീഞ്ഞ്,വിശുദ്ധ കുർബാന (ഫാ.ജീമോൻ പനച്ചിക്കൽ കരോട്ട്) തുടർന്ന് പ്രദക്ഷിണം.