മറ്റക്കാട് : കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ-64) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (23/05/ 2025) രാവിലെ 10 മണിക്ക് പാലാ, മുത്തോലിയിലുള്ള വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
തിടനാട്: കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് (71) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തിടനാട് കണിപറമ്പിൽ എൽസമ്മ. മക്കൾ: ജോബി, ടോണി, ജിസ. മരുമക്കൾ: ഷീബ ഉളിനാൽ (മൂവാറ്റുപുഴ), തെരേസ് പുന്നത്താനത്ത് (ഭരണങ്ങാനം), ജോൺവിൻ മാളിയേക്കൽ (പൂഞ്ഞാർ).
ചേന്നാട്: മണിയംകുളം വെള്ളൂക്കുന്നേൽ ( നടമാടത്ത് ) ജോസ് ജോർജ് (78)നിര്യാതനായി. സംസ്കാര കർമ്മം 12-05-2025 (തിങ്കൾ) 10.30 നു മണിയംകുളം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിയമ്മ കുര്യനാട് മറ്റത്തിൽ കുടുംബംഗമാണ്.മക്കൾ : ജോജി, മിയ. മരുമക്കൾ : ഡേവിഡ് മൈക്കിൾ കുഴിഞ്ഞാലിൽ പ്രവിത്താനം, ബിൻസി എബ്രാഹം പനങ്കുഴയ്ക്കൽ ചങ്ങനാശ്ശേരി.