പൂഞ്ഞാർ: മരുവത്താങ്കൽ രാഘവൻ (77) നിര്യാതനായി. സംസ്കാരം നാളെ (12/ 03/ 2024) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ രാഘവൻ കുന്നോന്നി വാഴയിൽ കുടുംബാംഗം. (എസ്.എൻ.ഡി.പി പൂഞ്ഞാർ 108 ശാഖാ വനിതാ സംഘം വൈസ് പ്രസിഡൻ്റ്). മക്കൾ: അനിൽ, പരേതയായ ഷീന മരുമകൾ: സിനി കരോട്ടുകുന്നേൽ കൈപ്പള്ളി.
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).