പ്രതിപക്ഷത്തിരുന്നപ്പോൾ പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ രക്ഷാപ്രവർത്തനം ഏറ്റുവാങ്ങി കരഞ്ഞുനടന്നതായിരുന്നു ഇവരുടെ സ്ഥിരം പരിപാടി. അന്ന് രക്ഷാപ്രവർത്തനത്തിന് വന്നവർക്കുപോലും CPR നൽകി തിരിച്ചയച്ച ചരിത്രമാണ് യുവമോർച്ചയ്ക്കുള്ളത്.
പ്രതിപക്ഷത്തിരുന്ന പത്ത് വർഷക്കാലം യൂത്ത് കോൺഗ്രസുകാർ പൂച്ചയെപ്പോലെ കണ്ണടച്ചിരുന്നപ്പോൾ, കേരളത്തിൽ യുവമോർച്ച നടത്തിയ സമരങ്ങളുടെ സർട്ടിഫിക്കറ്റ് നൽകാൻ ആരും ഇവരെ ക്ഷണിച്ചിട്ടില്ല. പി.എസ്.സി. ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരാണ് കൂടുതൽ സമരങ്ങൾ നടത്തിയതെന്ന് കേരളത്തിലെ തെരുവുകൾക്ക് അറിയാം. അന്നും ഇന്നും അവകാശങ്ങൾക്കായി തെരുവിലിറങ്ങി പോരാടുന്നത് യുവമോർച്ച തന്നെയാണ്.
“വേട്ടക്കാരനൊപ്പവും ഇരയ്ക്കൊപ്പവും” എന്ന നിലപാടുമായി അധികാരത്തിലെത്തിയ ശേഷം പി.എസ്.സി. ഉദ്യോഗാർത്ഥികളോട് നിങ്ങൾ ചെയ്തതെന്താണെന്ന് നിങ്ങളുടെ യജമാനന്മാരായ മന്ത്രിമാരോട് സെക്രട്ടേറിയറ്റിന് പുറത്തേക്ക് ഒന്ന് നോക്കാൻ പറയണം.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഇടതുപക്ഷവും നിങ്ങളുടെ യജമാനന്മാരും ഒത്താശ ചെയ്തുവെന്ന ആരോപണങ്ങൾ ഉയർന്നപ്പോഴും അതിനെതിരെ തെരുവിൽ ശക്തമായി പ്രതിഷേധിച്ചത് യുവമോർച്ച തന്നെയാണ്. എക്സാലോജിക് വിഷയത്തിൽ പിണറായി വിജയനെ സംരക്ഷിക്കാൻ നിങ്ങളുടെ യജമാനന്മാർ ശ്രമിക്കുമ്പോളും യുവമോർച്ച തെരുവിലുണ്ട്.
SIR-ൽ നിങ്ങൾക്ക് പ്രതിഷേധമുണ്ടെങ്കിൽ, അതേ SIR നടപ്പാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആ തിരഞ്ഞെടുപ്പിൽ നിങ്ങൾ വിജയിച്ചുവെന്നതും ഓർക്കണം. അതിനാൽ സ്വന്തം നിലപാടുകളിലെ വൈരുദ്ധ്യം ആദ്യം തിരിച്ചറിയുക. ഡല്‍ഹിയിലുള്‍പ്പടെ ബിജെപിയോട് പിടിച്ച് നില്‍ക്കാല്‍ സിജെപിയുടെ സാരിക്ക് പിന്നില്‍ ഒളിച്ച് നിന്ന നിങ്ങള്‍ സമരങ്ങളെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കേണ്ട,
പിന്നെ, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകാതെ, നിങ്ങളുടെ യജമാനന്മാരുടെ ദയയിൽ, തിണ്ണമിടുക്ക് കാണിക്കാന്‍ പോലീസിനെ കയ്യിലെടുത്ത് കാണിച്ച രാഷ്ട്രീയ നാടകമല്ല യുവമോർച്ചയുടെ പ്രതിഷേധം.
ഒരു പോലീസുകാരന്റെയും ഒത്താശയില്ലാതെ, നട്ടെല്ല് നിവർത്തി, ജനാധിപത്യപരമായ അവകാശം ഉയർത്തിപ്പിടിച്ചാണ് യുവമോർച്ച കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തുന്നത്. സമരത്തിന്റെ ചൂടറിയാനും അതിന് മറുപടി പറയാനും യുവമോർച്ചയ്ക്ക് തന്റേടമുണ്ട്. യുവമോർച്ചയെ വെല്ലുവിളിക്കുന്നവർ ഓർക്കുക — രക്ഷാപ്രവര്‍ത്തനം നടത്താന്‍ വരുന്നവര്‍ക്ക് സിപിആര്‍ കൊടുത്ത പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്, ഇനിയും അതിന് മടിയുണ്ടാവില്ല.





