കോട്ടയം: സംസ്ഥാനത്തു 14 വയസിനു മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരതയിലേക്ക് കൊണ്ടുവരുന്ന ‘ഡിജികേരളം’ പദ്ധതിയുടെ കോട്ടയം ജില്ലയിലെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോൺ ഓൺ ആക്കാനും ഓഫാക്കാനും അറിയുക, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രാപ്തമാക്കുക, ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ, ഗ്യാസ് ബുക്കിംഗ്, വീഡിയോ കോൺഫറൻസ് ആപ്ലിക്കഷേൻ, വൈദ്യുതി, വാട്ടർബില്ലുകൾ ഓൺലൈനായി അടക്കൽ തുടങ്ങിയ പരിശീലനമാണ് പദ്ധതി Read More…
നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽനിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽനിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് Read More…
കോട്ടയം: കോട്ടയം ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ പരിധിയിൽ ഉൾപ്പെട്ട വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാരും മാനേജർമാരും ചുമതലപ്പെടുത്തിയ അധ്യാപകരും ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേർത്തത്. പദ്ധതിയുടെ Read More…