കോട്ടയം: ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിക്കപ്പെട്ടിരുന്ന കേരളം ഇന്ന് നരബലിയുടെപേരിൽ അവയവമാഭിയ യുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സംസ്ഥാനത്ത് ഉടനീളം ദിനംപ്രതി തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും നരബലിയും നടക്കുമ്പോൾ സംസ്ഥാന സർക്കാർ അന്വേഷണ പ്രഹസനം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യഥാർത്ഥ പ്രതികളെ മുഖം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഗവൺമെന്റ് ആത്മാർത്ഥത കാണിക്കണമെന്നും യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനിഷാദ എന്ന പേരിൽ പാലായിൽനടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സജി ആവശ്യപ്പെടു.യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ പ്രഫ:സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് പാലാ നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട്, ബിജു പുന്ന ത്താനം, ആർ സജീവ്, കെറ്റി ജോസഫ് , രാജു കൊക്കൊപ്പുഴ, ടോം കോഴിക്കോട്ട്, പയസ് മാണി,സന്തോഷ് മണർകാട്ട്, ഷോജിഗോപി, പ്രേമ്ജിത്ത് ഏർത്തയിൽ,ബാബു മുകാലാ, എൻ സുരേഷ്, ജേൺ സി നോബിൾ,ഡിജു സെബാസ്റ്റ്യൻ, എ എസ് തോമസ് , രാഹുൽ പി എൻ ആർ , ഷിനു സെബാസ്റ്റ്യൻ, സന്തോഷ് മൂക്കിലി ക്കാട്ട്, തോമസുകുട്ടി നെച്ചിക്കാട്ട്,ടോം ജോസഫ്, കെ.എം. കുര്യൻ കണ്ണംകുളം, മനോജ് വള്ളിച്ചിറ, ബാബു കുഴിവേലിൽ, അഖിൽ ഇല്ലിക്കൽ , സത്യനേശൻ തുടങ്ങിയവർപ്രസംഗിച്ചു.