കൊഴുവനാൽ: കർഷക ദിന ന്നോടനുബന്ധിച്ച് , കൊഴുവനാൽ SJNHSS മുൻ അനധ്യാപകനും ജൈവ കർഷകനുമായ ശ്രീ കുര്യൻ മാത്യുവിനെ കൊഴുവനാൽ സ്കൂൾ ആദരിച്ചു. സ്കൂളിൽ നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സോണി തോമസ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് കർഷക ദിനാശംസകൾ നേർന്നു.
അധ്യാപകരായ ജസ്റ്റിൻ ജോസഫ് , ലിറ്റി കെ.സി, സിസ്റ്റർ ജൂബി, ജിസ്മോൾ ജോസഫ് ,ബിബിൻ മാത്യു, ജസ്റ്റിൻ എബ്രാഹം, സിബി ഡൊമിനിക്, ഷൈനി എം.ഐ, സിസ്റ്റർ ബിസ്മി , വിദ്യാർഥികളായ അബിയ ബന്നി , അഹല്യ ബിജു, അപർണ്ണ എസ് നായർ , അർച്ചന രതീഷ് , ദുർഗ്ഗ വി.എസ്. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





