വിമല പബ്ലിക് സ്കൂളിൽ നടന്ന ഡി.സി.എൽ സംസ്ഥാന ടാലൻറ് ഫെസ്റ്റിൽ 685 പോയിൻറ്റോടെ എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങളിൽ തൊടുപുഴ പ്രവിശ്യ ഓവറോൾ കിരീടം കരസ്ഥമാക്കി . 503 പോയിൻറ്റുള്ള തൃശൂർ പ്രവിശ്യ മൂന്ന് വിഭാഗങ്ങളിലും ഫസ്റ്റ് റണ്ണർ അപ്പ് നേടി. എൽ.പി.യിലും എച്ച്.എസിലും എറണാകുളം പ്രവിശ്യയും, യു.പി.യിൽ കോട്ടയം പ്രവിശ്യയുമാണ് സെക്കൻറ് അപ്പ്. തൊടുപുഴ പ്രവിശ്യയ്ക്ക് 18 ഒന്നാം സ്ഥാനങ്ങളും 16 രണ്ടാം സ്ഥാനങ്ങളും 21 മൂന്നാം സ്ഥാനങ്ങളും ലഭിച്ചു. തൃശൂർ 11 Read More…
സ്ത്രീകളുടെ ഉന്നമനത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി തന്റെ ധനകാര്യ വനിതാ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതകളെ പൂർണമായും തഴഞ്ഞതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. ഏറ്റവും കൂടുതൽ പാവപ്പെട്ട സ്ത്രീകൾ ഉപജീവന മാർഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറച്ചതും സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണന തന്നെയാണ്. വനിതാ വികസനത്തിനും, സ്വാതന്ത്ര്യത്തിനും, സാമ്പത്തിക Read More…
റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ട് കേരളം. റബ്ബറിന്റെ താങ്ങുവില പത്ത് രൂപ ഉയര്‍ത്തി. താങ്ങുവില 170ല്‍ നിന്ന് 180 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698.30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉയര്‍ത്തല്‍ ഈ ബജറ്റിലും ഉണ്ടാകുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.