ചേർപ്പുങ്കൽ :ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 B യുടെയും റീജിയൻ 14 വുമൺസ് ഫോറത്തിന്റെയും ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്കൂൾ ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ “ലഹരിയില്ലാത്ത പുലരിക്കായി” എന്ന എൽ.ഇ.ഡി. സ്ക്രീനിങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ഫാ.അബ്രഹാം തകടിയേൽ നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീ ജയ്സൺ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് 318 B ചീഫ് കോർഡിനേറ്റർ Ln. Read More…
ചേർപ്പുങ്കൽ :ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻറ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്കായി പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോജി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ Ln.സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.എ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആൻറണി ജോസഫ് ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് മെമ്പർമാരായ അനിൽ തീർത്ഥം, സോജൻ കല്ലറയ്ക്കൽ,പ്രിൻസിപ്പൽ Read More…
ചേർപ്പുങ്കൽ : മജോ ജോസഫ് സാറിന്റെ അനുസ്മരണ യോഗം ഇന്ന് (18/09/2026) രാവിലെ 9.30 ന്. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് സാർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെ സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ സാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.