രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ വിജയദിനാഘോഷം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയവരെയും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പുരസ്കാരം നല്കി ആരരിച്ചു. അതോടൊപ്പം ഡോക്ടറേറ്റ് നേടിയ കോമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജെയിൻ ജെയിംസിസിനെ ചടങ്ങിൽ ആദരിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ Read More…
ramapuram
രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു.
പാലാ: രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. തീയിട്ട ഉടൻ Read More…
രാമപുരം കോളേജില്‍ ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
രാമപുരം: കേരള നോളഡ്ജ് ഇക്കണോമി മിഷന്റെ (KKEM) കണക്റ്റ് കെയറിയര്‍ ടു ക്യാമ്പസ് (CCC) പദ്ധതിയുടെ ഭാഗമായി ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാമിന് രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജിൽ തുടക്കമായി. പദ്ധതിയിലൂടെ ഗ്ലോബല്‍ തൊഴില്‍ വിപണിയിലെ മാറ്റങ്ങളെയും, പുതിയതരത്തിലുള്ള ജോലികള്‍ ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട സാധ്യതകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുകയാണ് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളോടും താൽപര്യങ്ങളോടും ഒത്ത ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന രീതിയിൽ പദ്ധതികൾ രൂപീകരിക്കപ്പെടുന്നു. സി.സി.സി. എക്‌സിക്യൂട്ടീവ് ജിനു ജോര്‍ജ്ജ് കേരള നോളഡ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളോട് Read More…
രാമപുരം കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ (MACCSA) ഉദ്ഘാടനം ചെയ്തു
രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജിൽ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ സംഘടനയായ MACCSA യുടെ 2025-26ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. പുതിയ അറിവുകള്‍ നേടുന്നതിനും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സാങ്കേതിക കാഴ്ചപ്പാടുകള്‍ ഒന്നിച്ചു ചേര്‍ന്ന് വലിയ വിജയങ്ങള്‍ക്ക് കളമൊരുക്കുന്നതിനും കമ്പ്യൂട്ടര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം ആശംസിച്ചു. കോളേജിന്റെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ സേവനം മഹത്തരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി Read More…
രാമപുരത്ത് നാലമ്പല ദർശനത്തിന് തുടക്കം: വരവേൽപ്പുമായി ജോസ് കെ മാണി എംപി
രാമപുരം: കർക്കിടകം ഒന്നിന് രാമപുരം നാലമ്പല തീർഥാടനത്തിന് തുടക്കമായി. രാവിലെ വിവിധ ജില്ലകളിൽനിന്ന് രാമപുരത്തെത്തിയ തീർത്ഥാടകർക്ക് ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. വിവിധ ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി ഡ്രൈവർമാരെ മാലയിട്ട് അദ്ദേഹം സ്വീകരിച്ചു. രാമപുരത്തെ നാലമ്പലങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ പിതാവ് കെ.എം മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാമപുരം നാലമ്പല സർക്യൂട്ട് എന്ന് ജോസ് കെ മാണി പറഞ്ഞു. രാമപുരത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ഭരതസ്വാമി Read More…
രാമപുരം കോളേജിൽ “ഫയർ ആൻഡ് സേഫ്റ്റി ” പരിശീലന ക്ലാസ്സ്
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറും(പാലാ) മാനേജ്മെൻറ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ബി.ബി.എ വിദ്യാർത്ഥികൾക്കായ് നടത്തിയ പരിശീലന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ ആധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്ട്മെൻറ്, മേധാവി ലിൻസി ആൻ്റണി, അസി. പ്രൊഫസർ മീര എലിസബത്ത് അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ദുബായ് ഹബീബ് ഇന്റർനാഷണൽ ബാങ്ക് ഐ റ്റി ഓഫീസറും പൂർവ്വവിദ്യാർത്ഥിയും ആയ ഹാമിൽ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഫൈനൽ ഇയർ വിദ്യാർഥികളുടെ പ്രൊജക്റ്റ് ഡെമോൺസ്‌ട്രേഷനും, പൂർവ്വ വിദ്യാർത്ഥികളുമായുള്ള ഇന്ററാക്ടിവ് സെഷൻ ‘മൈസ്റ്റോറി’ യും ഇതോടനുബന്ധിച്ച് നടത്തി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി അഭിലാഷ് വി, സ്റ്റാഫ് കോർഡിനേറ്റർ ലിജിൻ ജോയി, അസോസിയേഷൻ്റെ പ്രസിഡൻ്റ് ഷോൺ സോജി, സെക്രട്ടറി Read More…
പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) സംയുക്ത ആഭിമുഖ്യത്തിൽ ‘പരിസ്ഥിതി സംരക്ഷണവും പരിരക്ഷയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു. മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തിയ പ്രോഗ്രാമിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോർഡിനേറ്റർ Read More…
മാതാപിതാക്കൾ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കണം : റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറം
രാമപുരം: രാമപുരം SHLP സ്കൂളിൻ്റെയും, കാർമ്മൽ നേഴ്സറി സ്കൂളിലെയും മാതാപിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോടുള്ള സൗഹൃദപരമായ ഇടപെടലുകൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും, മക്കളുടെ ദിവസേനയുള്ള ജീവിതത്തിൽ ഈശ്വര പ്രാർത്ഥനയക്കായി നിശ്ചിത സമയം കണ്ടെത്താൻ മാതാപിതാക്കൾ പ്രചോദനം ചെലുത്തണമെന്നും അച്ചൻ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു. യോഗത്തിൽ പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു കൃത്യജ്ഞതയും അർപ്പിച്ചു. മദർ സുപീരിയർ സി. Read More…
രാമപുരം കോളേജിൽ പ്രവേശനോത്സവം നടത്തി
രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഈ വർഷം ഡിഗ്രി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജോബി മാത്യു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ആമുഖപ്രഭാഷണം നടത്തി. ബീജിങ്ങിൽ വച്ച് നടന്ന പാരാപവർ ലിഫ്റ്റിംഗ് ലോകകകപ്പ് മത്സരത്തിൽ 295 kg ഭാരമുയർത്തിക്കൊണ്ട് സ്വർണ്ണമെഡലും ബെസ്റ്റ് ലിഫ്റ്റിംഗ്ൽ Read More…











