ramapuram

പുതിയ സ്വപ്നങ്ങൾക്ക് തുടക്കം: രാമപുരം SHLP സ്കൂൾ പ്രവേശനോത്സവം ഒത്തുചേരലിന്റെ ആഘോഷമായി

രാമപുരം: രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം രാമപുരം ഗ്രാമപഞായത്ത് പ്രസിഡൻ്റ് ശ്രീമതി ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. ജൊ വാനി കുറുവാച്ചിറ അധ്യക്ഷ പ്രസംഗം നടത്തി. പുതിയതായി വന്ന 49 കുരുന്നുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. CMC കോൺവെൻ് മദർ സുപീരിയർ റവ സി.അനുജ CMC ആശംസകൾ അർപ്പിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ് മിഡ്‌ട്രസ് റവ. സി. ലിസാ CMC പ്രവേശനേത്സവ Read More…

ramapuram

ചരമവാർഷികവും ശ്രാദ്ധവും നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം സെന്റ് അഗസ്റ്റിൻസ് ഫൊറാന പള്ളിക്ക് സൗജന്യമായി നൽകിയ കൊതമ്പാനാനിയിൽ പത്രോസ് അച്ചന്റെ 70 ആം ചരമവാർഷികം കോളേജിന്റെ നേത്രത്വത്തിൽ ആചരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് സെന്റ്‌ അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വച്ച് വിശുദ്ധകുർബാനയും തുടർന്ന് ശ്രാദ്ധവും നടത്തപ്പെട്ടു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോളേജ് സ്റ്റാഫ് അംഗങ്ങളും ഇടവകാംഗങ്ങളും പങ്കെടുത്തു.

ramapuram

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷക്ക് ഉന്നതവിജയം കരസ്ഥമാക്കിയ അനഘ രാജീവ്‌, മിന്നാ സോജി, ശ്രുതിനന്ദന എം എസ്,ലോറേൽ ഡോജി എന്നിവരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോളേജ് മാനേജർ റവ.ഫാ ബെർക്കുമാൻസ് കുന്നുംപുറം ആദ്യക്ഷത വഹിച്ച്, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ യോഗം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ,രാമപുരം Read More…

ramapuram

അനഘയ്ക്ക് മാത്യ വിദ്യാലയത്തിൻ്റെ ആദരവ്

രാമപുരം: കേരള ഹയർസെക്കൻഡറി ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി (1200/1200) രാമപുരത്തിന്റെ അഭിമാന ഭാജനമായി മാറിയ അനഘ രാജീവിനെ മാതൃവിദ്യാലയമായ S. H. ഗേൾസ് സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി ആദരിച്ചു. അധ്യാപകരായ സി. ആൻസ്, ലിബിൻ C. K., ജോബി ജോസഫ്, റിൻസി സെബാസ്റ്റ്യൻ, ജീന സി. കണ്ടത്തിൽ എന്നിവരാണ് അനഘയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ട് വീട്ടിലെത്തിയത്. മധുരം നൽകിക്കൊണ്ട് അനഘയും വീട്ടുകാരും അധ്യാപകരെ സ്വീകരിച്ചു. സി. ആൻസും സഹ അധ്യാപകരും ഷാൾ അണിയിച്ച് അനഘയെ അനുമോദിച്ചു. Read More…

ramapuram

രാമപുരം കോളേജിൽ ക്യാമ്പസ്‌ ടൂർ പ്രോഗ്രാം നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് മെയ്‌ 23 ന് സംഘടിപ്പിച്ച ക്യാമ്പസ്‌ ടൂർ പ്രോഗ്രാം കോളേജ് മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനുമുള്ള അവസരമായി പ്രോഗ്രാം മാറി. പ്രോഗ്രാമിനോടാനുബന്ധിച്ചു കോളേജ് ക്യാമ്പസ്, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കുന്നതിനും, കോളേജിൻ്റെ സാങ്കേതിക സൗകര്യങ്ങൾ (കംപ്യൂട്ടർലാബ്, ഇലക്ട്രോണിക്സ് Read More…

ramapuram

രാമപുരം കോളേജിൽ ക്യാമ്പസ്‌ ടൂർ പ്രോഗ്രാം

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് ക്യാമ്പസ്‌ ടൂർ പ്രോഗ്രാം മെയ് 23 വെള്ളി രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ നടത്തുന്നു.കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനും അന്നേ ദിവസം അവസരം ഉണ്ടായിരിക്കും. ഈ വർഷം ബിരുദ,ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ പ്രോഗ്രം പ്രയോജനകരമായിരിക്കും. അന്നേദിവസം കോളേജ് ക്യാമ്പസ് Read More…

ramapuram

രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു

രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ വിഷയങ്ങളിൽ സൗജന്യ പ്രായോഗിക പരിശീലനം നല്കുന്നു. ക്യാമ്പ് കോളജ് മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് വി., ഐ ക്യു എസി കോർഡിനേറ്റർ Read More…

ramapuram

എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ രാമപുരം കോളേജിന് മിന്നും തിളക്കം

രാമപുരം: ഈ വർഷത്തെ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാ ഫലത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 9 റാങ്കുകൾ കരസ്ഥമാക്കുവാൻ സാധിച്ചു. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ സോണാ മെറിയം ജോസ് ഒന്നാം റാങ്കും, എൽസാ മരിയ റെജി ആറാം റാങ്കും, ബി എസ് സി ബയോടെക്‌നോളജിയിൽ എറിക്കാ ലിസ് ബിനോയ് രണ്ടാം റാങ്കും, ഗീതു വി. മൂന്നാം റാങ്കും, ആർദ്ര ഘോഷ് ആറാം റാങ്കും, പ്രണവ് എ റ്റി ഏഴാം Read More…

ramapuram

രാമപുരം ഗ്രാമപഞ്ചായത്ത് മികച്ച ഹരിത വിദ്യാലയ പുരസ്കാരം എസ് എച്ച് എൽ പി സ്കൂളിന്

രാമപുരം : 2024-25 വർഷത്തെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവ. ഫാ. ജൊവാനി കുറുവാച്ചിറ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആനി സിറിയക് CMC , ശ്രീമതി ബെറ്റ്സി മാത്യു, ശ്രീ ജോബി ജോസഫ്, പി റ്റി എ പ്രസിഡന്റ്‌ ശ്രീ ദീപു സുരേന്ദ്രൻ, അധ്യാപകർ, പി റ്റി എ അംഗങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾ Read More…

ramapuram

അഡ്മിഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അഡ്മിഷൻ ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെല്പ് ഡെസ്കിൽ ഈ വർഷത്തെ പ്രവേശനം സംബന്ധിച്ച ഏകജാലക രജിസ്‌ട്രേഷൻ സൗകര്യം വിദ്യാർഥികൾക്ക് കോളേജിൽ ലഭ്യമാണ്. ഹെല്പ് ഡെസ്ക് ഉദ്‌ഘാടനം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് Read More…