പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ ചേർന്നു എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു പുരസ്കാരം ഏറ്റു വാങ്ങി. എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് Read More…
pala
പാലാ ഡിപ്പോയുടെ ദീർഘദൂര സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു
പാലാ: കുടിയേറ്റ മേഖലയിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസുകൾ പലതും ഒന്നൊന്നായി വെട്ടിക്കുറയ്ക്കുവാൻ നടപടി ആരംഭിച്ചു. വയനാട്ടിലെ കുടിയേറ്റ പ്രദേശത്തേക്ക് കാലങ്ങളായി സർവ്വീസ് നടത്തി വരുന്ന പാലാ- പെരിക്കല്ലൂർ സർവ്വീസിനാണ് ആദ്യ പ്രഹരം നൽകിയിരിക്കുന്നത്.ഈ സർവ്വീസ് സുൽത്താൻ ബത്തേരി വരെ സർവ്വീസ് നടത്തിയാൽ മതിയെന്നാണ് കോർപ്പറേഷൻ്റെ ഉത്തരവ്. 35000 മുതൽ 50000 രൂപ വരെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന സർവ്വീസ് കൂടിയാണിത്.പെരികല്ലൂർ നിന്നും പുറം ലോകത്തേയ്ക്കുള്ള ആദ്യ സർവ്വീസും ഇതു തന്നെയാണ്. സർവ്വീസ് വെട്ടി കുറച്ചതിനെ Read More…
ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി. പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്. നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്. നേരത്തെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പാലായിലെ മിൽക്ക്ബാർ ഓഡിറ്റോറിയതിൽ വെച്ച് കോൺഗ്രസ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും പഴയകാല പ്രവർത്തകരും സദസ്സിൽ പങ്കെടുത്തു. കെപിസിസി എക്സിക്യൂട്ടീവ് അംഗം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഇന്ന് ഈ രാജ്യത്തിന്റെ ആവശ്യമാണ് എന്ന് ജാൻസ് കുന്നപ്പള്ളി പറഞ്ഞു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ Read More…
പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ്
പാലാ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും, പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിന്റെയും, അഡാർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പും, ലഹരി വിരുദ്ധ പ്രചരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രദർശനവും, ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റീ കണക്ടിങ് യൂത്ത് പ്രോജെക്ടിന്റെയും ഭാഗമായി ലഹരി വിരുദ്ധ Read More…
കെ.എം.മാണിയുടെ ജന്മദിനത്തിൽ സ്മരണാജ്ഞലികൾ അർപ്പിച്ച് നേതാക്കൾ: കാരുണ്യാ ദിനമായി ആചരിച്ചു
പാലാ: മുൻ മന്ത്രി കെ.എം.മാണിയുടെ 91-ാം ജന്മദിനത്തിൽ കേരള കോൺ’ (എം) നേതൃത്വത്തിൽ പാലാ സെ.തോമസ് കത്തീന്ദ്രൽ പള്ളി കല്ലറയിൽ നേതാക്കളും പ്രവർത്തകരും ഒത്തുകൂടി സ്മരണാജ്ജലി അർപ്പിച്ചു.പ്രത്യേക പ്രാർത്ഥനയും നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പുഷ്പചക്രം അർപ്പിച്ചു. ജോസ് ടോം, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ലീന സണ്ണി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബൈജു ജോൺ, ടോബിൻ കെ.അലക്സ്, രാജേഷ് വാളി പ്ലാക്കൽ, Read More…
വൃക്ക സംബന്ധമായ അസുഖം ബാധിച്ച വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു
പാലാ : പാലാ നഗരസഭ 2 -ആം വാർഡ് നെല്ലിത്താനം കോളനി പ്രദേശത്ത് താമസിക്കുന്ന നെല്ലിക്കൽ സന്തോഷ് – ജ്യോതി ദമ്പതികളുടെ മകൾ (17 വയസ്) അലീന സന്തോഷ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്.പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു. കിഡ്നി മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ആയതിനു 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീഷിക്കുന്നു. കൂടാതെ തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. Read More…
ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നടത്തി
പാലാ: ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ ശ്രീ.മാണി.സി.കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയും, ചേർപ്പുങ്കൽ ലയൺസ് ക്ലബ്ബും ചേർന്നാണ് നൂറു കണക്കിനു യാത്രക്കാർ ദിനവും എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം രാത്രികാലത്തും ജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളോടെ നവീകരിച്ചത്. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, കോട്ടയം ജില്ലാ Read More…
ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും; സ്വാഗതം ചെയ്ത് ജോസ് കെ മാണി
പാലാ : ജോണി നെല്ലൂരിന്റെ വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഒരാള്‍ തിരിച്ചുവരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയ കരുത്തുനല്‍കും. അങ്ങനെയൊരു വ്യക്തി ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത് വലിയൊരു സന്ദേശമാണ്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വലിയ Read More…
എസ്.എം.വൈ.എം. പാലാ രൂപതയുടെ 2024 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും നടത്തപ്പെട്ടു
പാലാ : എസ്.എം.വൈ.എം പാലാ രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും 2024 ജനുവരി 26ാം തീയതി കുടക്കച്ചിറ സെൻറ് ജോസഫ്സ് വിവാഹ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ശ്രീ. എഡ്വിൻ ജോസി അധ്യക്ഷപദം അലങ്കരിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. റവ.ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, കരുത്തായി കരുതലായി നസ്രാണി സമൂഹം മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം യുവജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.അതോടൊപ്പം 2024 പ്രവർത്തന Read More…











