പാലാ: ജനറൽ ആശുപത്രിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ 2 കോടിയിൽപരം രൂപ നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ആശുപത്രി വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതിനോടകം ടെൻഡർ ചെയ്ത പണികൾ ഉടൻ ആരംഭിക്കും’ ആശുപത്രി ജീവനക്കാരുടെ ജോലി സമയ കൃത്യത ഉറപ്പാക്കുവാൻ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പാക്കും.ഇ-ഫയൽ സിസ്റ്റം നടപ്പാക്കി കടലാസ് രഹിത ഓഫീസ് ആക്കി മാറ്റും. ഫയലുകളുടെ സൂക്ഷിപ്പ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കും. ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾ Read More…
pala
രക്തദാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തം ദാനം ചെയ്യാൻ മുമ്പോട്ടു വരണം : ഷിബു തെക്കേമറ്റം
പാലാ: രക്തത്തിന് പകരം മറ്റൊരൗഷധവും ലോകത്ത് കണ്ടുപിടിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തദാനത്തിന് തയ്യാറായി മുമ്പോട്ടു വരണമെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അഭ്യർത്ഥിച്ചു. ലോക രക്തദായക ദിനാചരണവും രക്തദാന ക്യാമ്പും മരിയൻ മെഡിക്കൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിബു തെക്കേമറ്റം. പാലാ മരിയൻ ആശുപത്രിയിൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി, ഓപ്പറേഷൻ Read More…
‘ജൈവം’ ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് സെൻറ് തോമസ് ടിടിഐയിൽ തുടക്കമായി
പാലാ: സ്കൂൾ വിദ്യാർത്ഥികളിൽ ജൈവകൃഷിയുടെയും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ജൈവം’ പദ്ധതിക്ക് പാലാ സെന്റ് തോമസ് ടിടിഐയിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറികളുടെ 500 തൈകൾ പാലാ അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി ജെ ക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള അഞ്ച് സെന്റ് ഭൂമിയിൽ കുട്ടികളുടെ നേതൃത്വത്തിൽ വിപുലമായ പച്ചക്കറിത്തോട്ടം പൂർത്തിയായി കൊണ്ട് Read More…
പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി
പാലാ: പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും ഇടതുപക്ഷ വിരുദ്ധ സമീപനത്തിനുമെതിരെയാണ് ബിനുവിനെതിരായ നടപടിയെന്ന് സി.പി.എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി. നേരത്തേ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തത്. Read More…
മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റി ഏറ്റുവാങ്ങി
പാലാ . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പുരസ്കാരം ഏറ്റു വാങ്ങി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. 500ന് മുകളിൽ കിടക്കകൾ ഉള്ള ആശുപത്രി വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി Read More…
മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും: ജോസ് കെ മാണി
മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു. ബിജെപി ഓഫർ വച്ചാതായൊന്നും എനിക്ക് അറിയില്ല. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം പറഞ്ഞിട്ടുണ്ട്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുമായി ചർച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഐഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി Read More…
മാർ സ്ലീവാ മെഡിസിറ്റി പരിസ്ഥിതി ദിനാചാരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം വിപുലമായ പരിപാടികളോടെ നടത്തി. പാലാ ഗവ.ആശുപത്രി അങ്കണത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷ തൈനടീൽ നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടം, ആർഎംഒമാരായ ഡോ.അരുൺ.എം, ഡോ.രേഷ്മ സുരേഷ് എന്നിവർ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സിൽ ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, Read More…
അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഫലവൃക്ഷത്തൈകൾ നട്ടു
പാലാ: പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഏദൻ ഓഫ് എ സി പി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടത്. പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലമറ്റത്തിൽ, രാഹുൽ ജി നായർ എന്നിവർ ചേർന്നു നടീൽ ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഓഫീസർ ലഫ് അനു ജോസ് സന്ദേശം Read More…
പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി
പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് യുണിറ്റും, മാഞ്ഞൂർ ലയൺസ് ക്ലബ്ബും ചേർന്ന് പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉത്ഘാടനം ചെയ്ത യോഗത്തിൽ സ്ക്കൂൾ എച്ച്. എം. ശ്രീമതി റാണി എലിസബത്ത് അദ്ധ്യക്ഷ പദവി അലങ്കരിക്കുകയും, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ. സിബിമാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളേജിലെ Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് തറക്കല്ലിട്ടു
പാലാ: കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടീൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങൾ നാട്ടിലെ സാധാരണക്കാർക്കും ലഭ്യമാക്കുന്ന വിധത്തിലാണ് കാൻസർ റിസർച്ച് സെന്റർ വിഭാവനം ചെയ്തിരിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നാടിന്റെ ആരോഗ്യരംഗത്തിന് പുതിയ നാഴികകല്ലായി കാൻസർ റിസർച്ച് സെൻ്റർ മാറുമെന്നും ബിഷപ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി Read More…











