പാലാ: ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.
pala
അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ
ദർശന അക്കാദമി പാലാ യുടെ നേതൃത്വത്തിൽ ചെത്തിമറ്റം ദർശന അക്കാദമിയിൽ വച്ച് നടത്തുന്ന കുട്ടികൾക്കായുള്ള അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ ആരംഭിക്കും. ചെത്തിമറ്റം ജ്യോതിർഭവൻ ബിൽഡിങ്ങിൽ ആണ് ക്ലാസുകൾ നടക്കുക രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് ക്ലാസുകൾ. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8281771769
പാലായെ ഇളക്കി മറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികടൻ്റ രണ്ടാം ഘട്ട പര്യടനം
പാലാ: വിഷു തലേന്ന് കണിക്കൊന്ന പൂക്കളുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ച് പാല. ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയ നൂറുകണക്കിന് ആളുകൾ സ്ഥാനാർത്ഥിക്ക് പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നാണ് സ്ഥാനാർത്ഥി യാത്രയാക്കിയത്. ഇന്ന് രാവിലെ ചേർപ്പുങ്കൽ പള്ളി ജംഗഷനിൽ നിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്വീകരണത്തിന് Read More…
ചാഴികാടൻ്റെ പ്രവർത്തന മികവിന് ജനം അംഗീകാരം നൽകും:ജോസ് കെ മാണി
പാലാ: ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം വിജയകരമായി നടപ്പാക്കിയ ചാഴികാടൻ്റെ പ്രവർത്തന മികവിന് വോട്ടർമാർ അംഗീകാരം നൽകി വിജയിപ്പിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി എം.പി.പറഞ്ഞു. ചാഴികാടനെതിരായി സംഘടിതമായി നടന്നുന്ന പ്രചാരണത്തെ എൽ.ഡി.എഫ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.പാലാ നഗരസഭയിൽ ഊരാശാലയിൽ നടത്തിയ കുടുംബ സംഘമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോർജുകുട്ടി ആഗസ്തി, ലീനാ സണ്ണി, സാവിയോ കാവുകാട്ട്, മേരി ഡോമിനിക്, കെ.കെ. ഗിരിഷ് കുമാർ, പി.എൻ പ്രമോദ്, അഡ്വ ജോഷി ത കിടിപുറം, പ്രിൻസ് പാലക്കാട്ടുകുന്നേൽ, Read More…
പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു
പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തോമസ് ചാഴികാടൻ്റെ രണ്ടാം ഘട്ട പര്യടനം ശനിയാഴ്ച്ച പാലായിൽ
പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ പാലാ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട മണ്ഡല പര്യടനo ശനിയാഴ്ച്ച നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. വൈകിട്ട് രാമപുരം പഞ്ചായത്തിലെ താമരമുക്കിൽ സമാപിക്കും.ചേർപ്പുങ്കലിൽ സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.
മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് നൂലിൽ നെയ്ത ചിത്രം സമ്മാനിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം :98 -ാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂലിൽ നെയ്ത പിതാവിന്റെ ചിത്രം സമ്മാനിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻ മരിയ റോബിൻ – പിതാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആൻമരിയ താൻ നൂലിൽ നിർമ്മിച്ച പിതാവിന്റെ ചിത്രം അരമനയിൽ എത്തി സമർപ്പിച്ചത്. ഹെഡ് മാസ്റ്റർ സാബു മാത്യു സിസ്റ്റർ ഷൈൻ മരിയ എഫ് സി സി -പി.ടി.എ പ്രസിഡന്റ് – ജിജി വെട്ടത്തേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സി.എം.എൽ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി
ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 9,10 തീയതികളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം എപ്രിൽ 9 (ചൊവ്വാഴ്ച) ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടന്നു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി, വൈസ് ഡയറക്ടർ സി.മോനിക്ക എസ്. എച്ച്., ജനറൽ സെക്രട്ടറി ടോം ജോസ് ഒട്ടലാങ്കൽ ജനറൽ ഓർഗനൈസർ Read More…
കെ.എം മാണിയുടെ ഓർമ്മകൾക്ക് മുമ്പിൽ പൂക്കൾ അർപ്പിച്ച് അനുസ്മരണം നടത്തി പി ജെ ജോസഫ് എം എൽ എ
പാലാ: കേരള കോൺഗ്രസ് മുതിർന്ന നേതാവായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പാലാ കത്തീഡ്രലിൽ അദ്ദേഹത്തിൻ്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പുഷ്പചക്രം സമർപ്പിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ,കോട്ടയം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് Read More…
പി സി തോമസ് ജോസ് കെ മാണിയുടെ ഭവനത്തിൽ സന്ദർശനം നടത്തി
പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ Read More…










