pala

പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംബവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് കുട്ടനാട് ഓവർസീസും എൻ എസ് എസ് യൂണിറ്റ് സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി.

പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവഹിച്ചു.

ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ലയൺസ് ക്ലബ്‌ പ്രസിഡന്റ് ലയൺ ജോൺ റ്റി കെന്നടിയും, ഐറിൻ മറിയം കെന്നടിയും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ ജയേഷ് ആന്റണിയും, റോബേഴ്സ് തോമസും പ്രസംഗിച്ചു.

ഇന്റർനാഷണൽ ഫാകൽട്ടി ചെറിയാൻ വർഗീസ് ക്ലാസുകൾ നയിച്ചു. ക്ലാസ്സിൽ തൊള്ളായിരത്തോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *