മുണ്ടക്കയം :ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലൻപാറയിൽ മണ്ണിടിച്ചിൽ ഭീക്ഷണിയും, ഭൂമിയിൽ മുഴക്കവും ഉണ്ടായതിനെ, തുടർന്ന് സമീപത്തുള്ള കുടുംബങ്ങളെ അംഗൻവാടിയിൽ ദുരിതാശ്വാസക്യാമ്പ് തുറന്ന് മാറ്റിപാർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡണ്ട് ഷീല ഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ, ഹേമന്ത് ശ്രീനിവാസൻ എന്നിവർ സ്ഥലം സന്ദർശിച്ചു.സ്ഥിതിഗതികൾ വിലയിരുത്തി.
mundakkayam
മുണ്ടക്കയം കോസ് വേ പാലം രണ്ടിന് തുറക്കും
മുണ്ടക്കയം : പ്രളയത്തിൽ ഉപരിതലം തകരാറിലായി ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മുണ്ടക്കയം കോസ് വേ പാലം പുനരുദ്ധാരണ പ്രവർത്തികൾക്കായി അടച്ചിട്ടിരുന്നത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുറന്നു നൽകും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകും. ജില്ലാ പഞ്ചായത്ത് അംഗം പി ആ.ർ അനുപമ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി Read More…
സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി: മന്ത്രി വി.ശിവൻകുട്ടി
മുണ്ടക്കയം : സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ വിദ്യാലയങ്ങളിൽ തിരികെ എത്തിച്ച് പഠിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. കോസടി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പട്ടിക വർഗ വികസന വകുപ്പിൽനിന്നു ലഭിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെയും സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൊഴിഞ്ഞു പോക്കു തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടിക Read More…
ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും പിടിഎ പൊതുയോഗവും
മുണ്ടക്കയം: പറത്താനം സിവ്യൂ എസ്റ്റേറ്റ് യുപി സ്കൂളിൻറെ പിടിഎ പൊതുയോഗവും, പുതിയതായി സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടന കർമ്മവും നടന്നു. സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് കൊച്ചുമുറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺ, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് സൂപ്രണ്ട് ജോബി ആലക്കാപറമ്പിൽ, മുത്തൂറ്റ് എം ജോർജ് ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധി പ്രവീൺ ജി നായർ, പിറ്റിഎ പ്രസിഡൻ്റ് അനു ഡോമി എന്നിവർ സംസാരിച്ചു.
ഓൾ കേരള ചെസ്സ് ടൂർണമെന്റ് 2024
മുണ്ടക്കയം :ആറാമത് ഓൾ കേരള ചെസ്സ് ടൂർണമെന്റ്, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. CBSE, ICSE, STATE സിലബസ്സിലുള്ള നാൽപതോളം സ്കൂളുകളിൽനിന്ന് 250 ൽ പരം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ SFS ഏറ്റുമാനൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു . PTA പ്രസിഡന്റ് ശ്രീ ജിജി നിക്കോളാസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും എരുമേലി ഫൊറോന വികാരി റവ. ഫാ. സ്കറിയ വട്ടമറ്റം സമ്മാനദാനം Read More…
കൂട്ടിക്കലിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റോഡിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു. റോഡിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന് സംരക്ഷണ കവചം വേണമെന്ന് നാട്ടുകാർ ആവശ്യപെടുന്നത് ട്രാൻസ്ഫോമറിനു ചുറ്റും കാടു പിടിച്ച് ആണ് കിടക്കുന്നത്. സമീപ പ്രദേശത്തെ സെന്റ് ജോർജ് ഹൈസ്കൂലേയ്ക്ക് കുട്ടികൾ നടന്നു പോവുന്നതും ഇതിലൂടെയാണ്. മഴക്കാലത്തും ഈ സ്ഥിതി തുടർന്നാൽ അപകടം വിളിപ്പാടകലെയാണെന്നും എത്രയും പെട്ടെന്ന് ട്രാൻസ്ഫോമറിന് സംരക്ഷണ കവചം സ്ഥാപിക്കാൻ ഉള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നു ഉണ്ടാവണം Read More…
രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കൂട്ടിക്കൽ സ്വദേശി പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡലുകൾ നേടി
മുണ്ടക്കയം:മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയംകൂട്ടിക്കൽ സ്വദേശി പി.കെ പ്രസാദ്. അയോധ്യയിലെ ഡോ. ഭീം റാവ് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മലയാളി താരം പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡൽ നേടി. ആയിരത്തി അഞ്ഞൂറ് , അഞ്ചായിരം മീറ്റർ ഓട്ട മത്സരങ്ങളിലാണു മെഡൽ നേട്ടം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ സ്വദേശിയാണ് പ്രസാദ് ഭാര്യ ജയമോൾ പ്രസാദ്, മക്കളായ Read More…
പുഞ്ചവയൽ – പാക്കാനം – മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം : പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗത യോഗ്യമല്ലാതിരുന്നതുമൂലം നാളിതുവരെ ഈ റോഡ് പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ഭാഗം കൂടി കോൺക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ 11,15 എന്നീ Read More…
ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റ് പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും
മുണ്ടക്കയം: ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉത്ഘാടനവും ജൈവവൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും പൂഞ്ഞാർ നിയോജക മണ്ഡലം എം ൽ എ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടനം നിർവഹിച്ചു. ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിഷ് ജെ ഒഴാക്കൽ, റേഞ്ച് ഫോറെസ്റ് ഓഫീസർ , അഴുത പരിസ്ഥിതി ദിന സന്ദേശം നൽകി. എരുമേലി Read More…
ഡി വൈ എഫ് ഐ വിദ്യാർത്ഥികളെ അനുമോദിച്ചു
മുണ്ടക്കയം :ഡി വൈ എഫ് ഐ ചെറുമല യൂണിറ്റ് കമ്മറ്റിയുടെയും സി പി ഐ എം പാലയ്ക്കത്തടം ബ്രാഞ്ച് കമ്മറ്റിയുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുകയും ബഎഡ്നു ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയിക്കുകയും ചെയ്ത വിദ്യാർത്ഥികളെയും അനുമോദിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുണ്ടക്കയം മേഖലാ സെക്രട്ടറി രജീന്ദ്രൻ, പ്രസിഡന്റ് ഹരിലാൽ, സി പി Read More…











