kottayam

വിദ്യാഭ്യാസത്തെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂനപക്ഷ സമൂഹത്തിന് വലിയ പങ്ക്: മിനി ആന്റണി

കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂന പക്ഷ സമൂഹങ്ങൾ നൽകിയ സംഭാവന വളരെ വലുതാണെന്ന് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി. സംസ്ഥാന ന്യൂന പക്ഷ കമ്മിഷൻ സംഘടിപ്പിച്ച കോട്ടയം ജില്ലാ സെമിനാർ മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ സംസ്ഥാനത്തെ വേറിട്ട നിലവാരത്തിലെത്തിക്കാൻ ന്യൂനപക്ഷ സമൂഹം വലിയ തരത്തിൽ സഹായിച്ചിട്ടുണ്ടെന്നും മിനി ആന്റണി പറഞ്ഞു. സംസ്ഥാന ന്യൂന Read More…

kottayam

കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേല :ആകാശ് സ്റ്റീഫൻ

കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേലയാണെന്ന് കെഎസ്‌യു കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആരോപിച്ചു. നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്. ഇത്തരം പ്രചരണങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളൂ.കെഎസ്‌യു എന്ന പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഈ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ല. ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല. പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ് എന്നും Read More…

kottayam obituary

മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു.അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ Read More…

kottayam

വൈദ്യുതിതടസം: പരിഹാരത്തിന് കെ.എസ്.ഇ.ബി. കൺട്രോൾ റൂം തുറന്നു

കോട്ടയം: മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ജില്ലയിൽ കെ.എസ്.ഇ.ബി. കൺട്രോൾറൂം തുറന്നു. എല്ലാ ഡിവിഷനു കീഴിലും വൈദ്യുതി തടസം പരിഹരിക്കുന്നതിനുവേണ്ടി ദ്രുതകർമസേനയും രൂപീകരിച്ചിട്ടുണ്ട്. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് 9496010101 എന്ന എമർജൻസി നമ്പറിലേക്കോ 1912 എന്ന റ്റോൾ ഫ്രീ നമ്പർ മുഖേനയോ അറിയിക്കാവുന്നതാണ്. കോട്ടയം സർക്കിൾ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്ക് 9496018398, 9496018396, 9496018397, 9496008062, 9496008229 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. വൈദ്യുതി Read More…

kottayam

ന്യൂനപക്ഷ കമ്മിഷൻ സെമിനാർ മേയ് 25ന് മാമ്മൻ മാപ്പിള ഹാളിൽ

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്കായി സംഘടിപ്പിക്കുന്ന സെമിനാർ മേയ് 25ന് (ശനി) കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്ന് ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 25ന് രാവിലെ 10.00 മണിക്കു പൊതുഭരണ(ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്യും. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ചടങ്ങിൽ അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ വി. വിഗ്നേശരി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ Read More…

kottayam

റബ്ബർ കയറ്റുമതി ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം: NFRPS

കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കർഷകരിൽ നിന്ന് റബ്ബർ ഏറ്റെടുത്ത് കയറ്റുമതിചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബ്ബർ ബോർഡും ശ്രമിക്കണമെന്ന്‌ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും അതിന്റെ ഗുണങ്ങൾ രാജ്യത്തെ റബ്ബർ കർഷകർക്ക് ലഭിക്കാതിരിക്കാൻ ടയർ ലോബി നടത്തുന്ന നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ ഒത്താശ നിൽക്കുകയാണ് എന്ന്  നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് കുറ്റപ്പെടുത്തി. ഇപ്പോൾ റബ്ബറിന് Read More…

kottayam

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനം

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ (2024 മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

kottayam

അത്യാവശ്യ സേവനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അംഗീകാരം നൽകാൻ ഇലക്ഷൻ കമ്മീഷൻ പെരുമാറ്റ ചട്ടം പിൻവലിച്ച് അനുമതി നൽകണം : കേരള കോൺഗ്രസ് (എം)

അത്യാവശ്യ സേവനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അംഗീകാരം നൽകാൻ ഇലക്ഷൻ കമ്മീഷൻ പെരുമാറ്റ ചട്ടം പിൻവലിച്ച് അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സേവന നിർമ്മാണ ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥന്മാരെ ട്രാൻസ്ഫർ ചെയ്യുന്നതിന് അവർക്ക് അർഹമായ പ്രമോഷൻ നൽകുന്നതിനും പെരുമാറ്റച്ചട്ടം തടസ്സമായിരിക്കും വരാനിരിക്കുന്ന മഴക്കാലത്തെ ദുരിതങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതൽ എടുക്കാൻ ഉദ്യോഗസ്ഥ വിന്യാസം ഇല്ലാത്തതുകൊണ്ട് സാധിക്കുന്നില്ല. മഴക്കാലത്തിനു മുമ്പ് ചെയ്യേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. റോഡുകളും, ആറ്, തോട് സംരക്ഷണ Read More…

kottayam

എട്ട് വർഷം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന് വെന്തുരുകുന്നത് കോൺഗ്രസ് തന്നെ: മുൻ എം.എൽ.എ ജോണി നെല്ലൂർ

കോട്ടയം: കഴിഞ്ഞ എട്ട് പത്ത് വർഷം തുടർച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരുന്ന് വെന്തുരുകി നീറി കഴിയുന്ന നേതാക്കളേയും പ്രവർത്തകരേയും ഓർത്ത് കരയുന്നതാവും കോൺഗ്രസിന് അഭികാമ്യമെന്ന് യു.ഡി.എഫ് മുൻ സെക്രട്ടറിയും കേരള കോൺ (എം) ഉന്നതാധികാര സമിതി അംഗവുമായ മുൻ എം.എൽ.എ.ജോണി നെല്ലൂർ പറഞ്ഞു. കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണം പത്രത്തിൻ്റെ മുഖപ്രസംഗത്തിൽ കേരള കോൺ (എം) നേയും പാർട്ടി ചെയർമാനേയും പരിഹസിച്ചിരിക്കുന്നത് അപലനീയമാണെന്നും ജോണി നെല്ലൂർ പറഞ്ഞു. എത്ര വിലപിച്ചാലും കോൺഗ്രസിൻ്റെ ഒരാഗ്രഹവും ഉടനെങ്ങും കേരളത്തിൽ നടപ്പാകില്ലെന്നും കേരള Read More…

kottayam

കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളെ തിരിച്ചറിഞ്ഞു; മൂന്നംഗ കുടുംബം, കോട്ടയം സ്വദേശികൾ

കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്ക് നാലു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവർക്ക് Read More…