kottayam

പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം: നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. പച്ചപ്പുകൾ ധാരാളം സൃഷ്ടിക്കുക വഴിയാണ് നമ്മൾക്കു ജൈവവൈവിധ്യം സംരക്ഷിക്കാനാകുന്നതെന്നു മന്ത്രി പറഞ്ഞു. എല്ലാവരും ചേർന്നു പച്ചത്തുരുത്തുകളുടെ പ്രധാന്യം വരും തലമുറയ്ക്കു മനസിലാക്കിക്കൊടുക്കാൻ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കോട്ടയം നവകേരളം കർമപദ്ധതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആധ്യക്ഷം വഹിച്ചു. Read More…

kottayam

ഇ നാട് യുവജന സഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം: സഹകരണസംഘങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ചതായി സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ. വെളിയന്നൂരിലെ ഇ നാട് യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നാട് സഹകരണസംഘത്തിന്റെ ഉൽപന്നങ്ങൾ ഗുണനിലവാര പരിശോധന നടത്തി കയറ്റുമതി സാധ്യമാക്കുന്നതിനുള്ള നടപടികൾ സഹകരണവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജനസഹകരണ സംഘങ്ങൾ ആരംഭിക്കാനെടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നാണ് ഈ നാടിന്റെ വിജയം കാണിക്കുന്നത്. പുതിയ സഹകരണനിയമഭേദഗതിയിൽ യുവാക്കളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ Read More…

kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ ( ജൂൺ 5) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

kottayam

ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും

കേരള കോൺഗ്രസുകൾ മത്സരിച്ച കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെ പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പി. ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം ബസ് സ്റ്റാൻഡിനു സമീപം തയാറാക്കിയിട്ടുള്ള പന്തലിൽ 2000 പേർക്ക് പോത്തുകറിയും പിടിയും വിളമ്പുമെന്നായിരുന്നു ജനകീയ കൂട്ടായ്മയുടെ പ്രഖ്യാപനം. ഇതിനു ചെലവാകുന്ന 3 രൂപയോളം പിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിരുന്നിനുവേണ്ടി Read More…

kottayam

കോട്ടയത്ത് വിജയം ഉറപ്പിച്ച് അഡ്വ. കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : കേരള കോൺഗ്രസുകൾ തമ്മിൽ പോരടിച്ച കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 53535 കടന്നു. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. കേരള കോൺഗ്രസ് മാണി വിഭഗത്തിന്റെ തട്ടകമായ കോട്ടയത്ത് അവരെ മലർത്തിയടിച്ചത് ജോസഫ് വിഭാഗത്തെ സംബന്ധിച്ച് അഭിമാനകരമായ വിജയമാണ്. തോൽവി ഇടതുമുന്നണിയിൽ മാണി വിഭാഗത്തിന്റെ വിലപേശൽ ശക്തി ഇല്ലാതാക്കും. രാജ്യസഭാ സീറ്റ് കൂടി ലഭിച്ചില്ലെങ്കിൽ പാർലമെന്റിൽ കേരള കോൺഗ്രസിന് പ്രാതിനിധ്യവുമില്ലാതാകും. എൻഡിഎ സ്ഥാനാർഥിയായി മണ്ഡലത്തിൽ Read More…

kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വേളൂർ സെന്റ് ജോൺ എൽ.പി.എസ്., പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ്. എന്നീ സ്‌കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകൾക്കും നാളെ ( ജൂൺ 4) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

kottayam

കോട്ടയം ഈസ്റ്റ് ബി.ആർ.സിയിൽ ഓട്ടിസം പാർക്ക് തുറന്നു

കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി (ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. സ്‌കൂളിലേക്കു പോകുന്നതിനു പകരം പാർക്കിലേക്ക് എത്തുന്ന അനുഭവം കുട്ടികൾക്കു സൃഷ്ടിക്കാൻ പുതിയ സെന്ററിനു കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ Read More…

kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്., പുളി നാക്കൽ സെൻ്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യു.പി.എസ്. എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും നാളെ (തിങ്കളാഴ്ച) ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.

kottayam

വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു; ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിൽ പ്രവേശനമില്ല

കോട്ടയം: കോട്ടയം ജില്ലയിൽ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള Read More…

kottayam

കോട്ടയത്ത് റബർ തോട്ടത്തിൽ രണ്ടാഴ്ച പഴക്കമുള്ള അജ്ഞാത മൃതദേഹം

കോട്ടയം വടവാതൂരിൽ എംആർഎഫ് റബർ ഫാക്ടറിക്ക് സമീപമുള്ള റബർ തോട്ടത്തിൽ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ അഴുകിയ നിലയിലാണുള്ളത്. തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മണർകാട് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.