കോട്ടയം: നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരം ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. സ്നേഹക്കൂട് അഭയമന്ദിരം കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനു മൂന്നു നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം നാളെ (28/04/2024) ഉച്ചകഴിഞ്ഞ് 3 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ അറിയിച്ചു. നിഷ സ്നേഹക്കൂടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന Read More…
kottayam
കോട്ടയം ജില്ലയിൽ ആൾക്കൂട്ടവും റാലിയും വിലക്കി കളക്ടർ ഉത്തരവിറക്കി
കോട്ടയം : 48 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്‌നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയപരിധിയിൽ കോട്ടയം ജില്ലയിൽ അനധികൃത ആൾക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐ.പി.സി. 141-ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്നതാണ് 141-ാം വകുപ്പ്. ബുധൻ (ഏപ്രിൽ 24) വൈകിട്ട് ആറുമണി മുതൽ വിലക്ക് ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു Read More…
ജനാധിപത്യ വിശ്വാസികളെ വഞ്ചിച്ചവർക്കുളള വിധിയെഴുത്താവണം പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ.
കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ്ജിന് കോട്ടയം മണ്ഡലം പര്യടനത്തിൽ ആവേശോജ്വലമായ സ്വീകരണം. യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വിശ്വാസികളെ വഞ്ചിച്ചവർക്കുളള വിധിയെഴുത്താവണം പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ. പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്ത ഇടതുപക്ഷം കള്ളത്തരങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണ്. പൊതുജനത്തിന് കളം വ്യക്തമാണെന്നും യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് Read More…
ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും അറിയിച്ചു
കോട്ടയം: ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും അറിയിച്ചു. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അവർ അറിയിച്ചു.ഏപ്രിൽ 26ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാർഥികളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; Read More…
പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ശേഷം നടന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ അഞ്ചുമണിവരെ കളക്്‌ട്രേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു പരിശീലനം. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ടം പരിശീലനം ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെയും രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 18,19,20 തിയതികളിലുമായി അതത് നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
അവശ്യസർവീസ് വോട്ടെടുപ്പ് തുടങ്ങി
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിനു തുടക്കം. കോട്ടയം ബസേലിയസ് കോളജിലെ പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ ആദ്യദിനം 30 പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി. ഇന്നും,നാളെയും ( ഏപ്രിൽ 21, 22) തീയതികളിലും വോട്ടിങ് തുടരും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. ഫോം 12 ഡി അപേക്ഷ നൽകി അനുമതി ലഭിച്ചവർക്കാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വകുപ്പിന്റെ/സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം. Read More…
യുഡിഎഫിനെ പരാജയപ്പെടുത്തണമെന്നുള്ള ഇടതുപക്ഷ ആഹ്വാനം, രാജ്യത്ത് ബിജെപി അധികാരത്തിൽ വരണമെന്നുള്ള പരോക്ഷമായ അഭിപ്രായ പ്രകടനം: നാട്ടകം സുരേഷ്
കോട്ടയം : യുഡിഎഫിനെ പരാജയപ്പെടുത്തണമെന്നുള്ള ഇടതുപക്ഷ ആഹ്വാനം രാജ്യത്ത് ബിജെപി അധികാരത്തിൽ വരണമെന്നുള്ള പരോക്ഷമായ അഭിപ്രായ പ്രകടനമാണെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് . കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അഞ്ഞൂറ്റി നാൽപത് പാർലമെന്റ് സീറ്റുകളിൽ വെറും 50 സീറ്റിൽ പോലും മത്സരിക്കാത്ത സി പി എമ്മാണ് ഐക്യ ജനാധിപത്യ മുന്നണിയെ Read More…
സാക്ഷരതാ പ്രഖ്യാപന ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം: സംസ്ഥാനത്ത് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടന്നതിന്റെ മുപ്പത്തിമൂന്നാം വാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെമ്പ് ബ്രഹ്‌മമംഗലം യുപി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ഹെഡ് മാസ്റ്റർ എ. ആർ ജോയി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പരീക്ഷയിൽ വിജയികളായ പഠിതാക്കളെ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ( മോണിറ്ററിംഗ് ) ദീപ ജെയിംസ് ആദരിച്ചു. Read More…
എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരം : രാഹുൽ ഗാന്ധി
കോട്ടയം : എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി Read More…
പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട പരിശീലനം തുടങ്ങി
ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ ആരംഭിച്ചു. വെളളി, ശനി(ഏപ്രിൽ 19,20) ദിവസങ്ങളിൽ പരിശീലനം തുടരും. ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചത്. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിങ് ബൂത്ത് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തിയത്. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി 50 പേർ വീതമുള്ള രണ്ടു Read More…











